പാർലമെന്റില്‍ യാ​ഗവും പൂജയും ; മോദി പുച്ഛിക്കുന്നത് ഭരണഘടനയെ

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

ഭരണഘടന രാജ്യത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തികാട്ടുമ്പോഴും ഹിന്ദുമതത്തിന്‌ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പരിവേഷം നൽകാനാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനമഹാമഹത്തിലൂടെ മോദി സർക്കാരിന്റെ ശ്രമം. യാഗവും പൂജയുമടക്കം പൂർണമായും ഹൈന്ദവാചാരപ്രകാരമാണ്‌ ഉദ്‌ഘാടന ചടങ്ങുകൾ. 2020ൽ മന്ദിരത്തിന്റെ തറക്കല്ലിടലും ഹൈന്ദവാചാരപ്രകാരമായിരുന്നു. വിവിധ മതങ്ങളും മതമില്ലാത്തവരും ചേർന്ന രാജ്യത്തിന്റെ വൈവിധ്യമാണ്‌ മോദിയും സംഘപരിവാറും തള്ളിപ്പറയുന്നത്‌. ശാസ്‌ത്രീയാവബോധം വളർത്തുകയെന്ന ഭരണഘടനാ നിർദേശത്തെയും സർക്കാർ പുച്ഛിക്കുന്നു.

ഹിന്ദു മതത്തിനല്ലാതെ മറ്റൊരു മതത്തിനും മതവിശ്വാസമില്ലാത്തവർക്കും രാജ്യത്ത്‌ സ്ഥാനമില്ലെന്ന പ്രഖ്യാപനംകൂടിയാണ്‌ പാർലമെന്റ്‌ മന്ദിരത്തിന്റെ മതപരമായ ഉദ്‌ഘാടനം.

പ്രധാനമന്ത്രിയുടെ ചെങ്കോൽ ഏറ്റുവാങ്ങല്‍ പരിപാടിയ്ക്കായി തമിഴ്‌നാട്ടിലെ ശൈവമഠങ്ങളിലെ സന്ന്യാസിമാരെ കൂട്ടത്തോടെ ഡൽഹിയിൽ എത്തിക്കും. ഇത്തരം പൊടികൈകളിലൂടെ തമിഴ്‌നാട്‌ രാഷ്ട്രീയത്തിലേക്ക്‌ കടന്നുകയറാമെന്ന ചിന്തയും ബിജെപിക്കുണ്ട്.2024ൽ അധികാരം നിലനിർത്താനായാൽ ഹൈന്ദവവൽക്കരണം കൂടുതൽ തീവ്രമാക്കാനാകും സംഘപരിവാർ ശ്രമം. ആർഎസ്‌എസ്‌ രൂപീകരണത്തിന്റെ ശതാബ്‌ദി വർഷമായ 2025 കൂടി ലക്ഷ്യമിട്ടാണ്‌ സംഘപരിവാർ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കാന്‍ മോദി സർക്കാര്‍ പരിശ്രമിക്കുന്നത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!