മലപ്പുറം തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. വേങ്ങര ചtളിടേയ് മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്.
ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വന്നതായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ എട്ടരയോടെ കുട്ടിയെ ശ്വാസതടസ്സം നേരിടുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു
.മതാവ് അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഫ്ന് , ഫാത്തിമ നസ
Facebook Comments Box