17/08/2022

ശ്രീനാരായണ വെള്ളച്ചാട്ടത്തിൽ പുരുഷന്റെ മൃതദേഹം – വീഡിയോ

1 min read

ദേവികുളം താലൂക്കിലെ ആനച്ചാൽ രാജാക്കാട് റോഡരികിലെ ശ്രീനാരായണപുരം ട്രിപ്പിൾ വാട്ടർ ഫാൾസിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

പാറയിൽ തട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്.

പ്രദേശത്ത് എത്തിയ ജീപ്പ് സഫാരി ഡ്രൈവർമാരാണ് മൃതശരീരം ആദ്യം കണ്ടത് ഇവർ വെള്ളത്തൂവൽ -രാജാക്കാട് പോലീസ് സ്റ്റേഷനിൽ വിവരം നൽകി.

പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് .ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!