തിരുവനന്തപുരം> പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ നടപടി. നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഷൻ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box