Brain Eating Amoeba: എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്? ഈ ലക്ഷണങ്ങൾ അവ​​ഗണിക്കരുത്

Spread the love


ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂർവ്വരോ​ഗം ബാധിച്ച് 15 വയസ്സുകാരൻ മരിച്ചു. പാണപ്പള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് ഈ ആശങ്കജനകമായ രോ​ഗം ബാധിച്ച് മരണപ്പെട്ടത്. ആലപ്പുഴയിൽ തന്നെയാണ് ഈ രോ​ഗം ആദ്യമായി സ്ഥിതീകരിച്ചത്. അതിനുശേഷം ഇപ്പോഴാണ് ഈ അപകടകാരിയായ രോ​ഗം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. 

എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്? 

നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ്വമായ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം). നെയ്‌ഗ്ലേരിയ ഫൗളറി ഒരു തരം അമീബയാണ്. മലിനജലത്തിൽ നിന്നാണ് ഈ ​​രോ​ഗം മനുഷ്യരിലേക്കെത്തുന്നത്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ മനുഷ്യരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നു. സാധാരണ​ഗതിയിൽ നമ്മൾ ഏതെങ്കിലും തരത്തിലുള്ള ജലസ്രോതസ്സുകളിൽ നീന്തുമ്പോൾ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത്.

ALSO READ: വിറ്റാമിൻ ഡിയുടെ കുറവ് വിവിധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; ഈ ഭക്ഷണങ്ങൾ ഒഴിവാക്കാതിരിക്കാം

ഇവ മൂക്കു വഴി തലച്ചോറിൽ എത്തുന്നു. അവിടെ എത്തിപ്പെടുന്ന ഈ അപൂർവ്വ രോ​ഗാണു മസ്തിഷ്ക കോശങ്ങളെ നശിപ്പിച്ച് തലച്ചോറിന് വീക്കം ഉണ്ടാക്കുന്നു. മലിന ജലാശയത്തിലോ ജലത്തിലോ മുങ്ങി കുളിക്കുന്നതും, ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകുന്നതും രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ നിന്നും പൂർണ്ണമായും അകലം പാലിക്കുക. ശക്തമായ മഴയെ തുടർന്ന് രൂപപ്പെടുന്ന നീർചാലുകളിൽ കുളിക്കുന്നതും കർശനമായി ഒഴിവാക്കേണ്ടതാണ്. അത്തരത്തില്ഡ നിങ്ങളുടെ വീട്ടിലും പരിസരത്തും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കേണ്ടതാണ്. ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളാണ് ഈ രോ​ഗത്തിന്റെ ചിതിത്സയുടെ ഭാ​ഗമായി നിർദ്ദേശിക്കുന്നത്.  ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്നാണ് ആരോ​ഗ്യവിദ​ഗധരുടെ നിരീക്ഷണം. 

രോ​ഗത്തിന്റെ ലക്ഷണങ്ങൾ

മണത്തിലും രുചിയിലും ഉണ്ടാകുന്ന മാറ്റമാണ് പ്രാരംഭ ലക്ഷണം. പിന്നീട്, ആളുകളിൽ പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവ അനുഭവപ്പെടാം.

അമീബിക് മസ്തിഷ്‌കജ്വരത്തിൽ നിന്നും എങ്ങനെ രക്ഷ നേടാം? 

നിബന്ധനകള്‍ക്കനുസരിച്ച് സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ഇടയ്ക്കിടെ മാറ്റുക, പൂളുകളിലെ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുന്നതും ഫലപ്രദമാണ്. നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് അനുയോജ്യം.  നീന്തുന്ന സമയത്ത് മൂക്കിലേക്ക്  ശക്തമായി വെള്ളം കയറാതിരിക്കുന്നതിനായി പ്രത്യേകം കരുതലോടെ മാത്രം നീന്തുക. ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക, തല വെള്ളത്തില്‍ മുക്കി വെച്ച്  കൊണ്ട് മുഖം കഴുകല്‍, അത്തരത്തിലുള്ള മതപരമായ ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക. നസ്യം പോലുള്ള ചികില്‍സാ രീതികള്‍ ആവശ്യമായി വന്നാൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!