തക്കാളിയുടെ മാത്രമല്ല, പച്ചക്കറി വിലയും കുറഞ്ഞു

Spread the love



കോഴിക്കോട്‌> പൊന്നുംവിലയിൽനിന്ന്‌ തക്കാളി സാധാരണനിലയിലേക്ക്‌. ഒരു മാസംമുമ്പ്‌ കിലോവിന്‌ 150 രൂപയിൽ എത്തിയ തക്കാളിക്ക്‌ 32–-33 രൂപയാണ്‌ ചൊവ്വാഴ്‌ചത്തെ ചില്ലറ വിൽപ്പന വില. കോഴിക്കോട്‌ പാളയം മാർക്കറ്റിൽ 25–-27 കിലോവരുന്ന പെട്ടിക്ക്‌ 750 രൂപയായി വില താഴ്‌ന്നു. ഹോർട്ടികോർപ്‌ വിൽപ്പനശാലകളിൽ 34 രൂപയാണ്‌ വില. ഒരാഴ്‌ചക്കിടെ തക്കാളിയുടെ വില നേർപാതിയായി. കഴിഞ്ഞയാഴ്‌ച 60–-65 രൂപയായിരുന്നു. തക്കാളി കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള സർക്കാർ തീരുമാനമാണ്‌ വിലക്കുറവിന്‌ കാരണമായതെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട്‌ അയൽ സംസ്ഥാനങ്ങളിൽനിന്ന്‌ പച്ചക്കറി വരവ്‌ ഉയർന്നത്‌ വിലയിലും പ്രതിഫലിച്ചുതുടങ്ങി.

ഇഞ്ചിയും പച്ചമുളകും ഉൾപ്പെടെ ഇരുപതോളം പച്ചക്കറികൾക്ക്‌ വിലകുറഞ്ഞു. ഓണം ലക്ഷ്യമാക്കി കൃഷിയിറക്കിയ പച്ചക്കറികളുടെ വിളവെടുപ്പ്‌ ആരംഭിച്ചതും വില കുറയാൻ കാരണമായി. 300 രൂപയിൽനിന്ന്‌ ഇഞ്ചിവില 130മുതൽ 170രൂപയിലേക്ക്‌ കുറഞ്ഞു.  പയറിന്‌ 45 രൂപയിൽനിന്ന്‌ 25 രൂപയായി. പടവലം 35ൽനിന്ന്‌ 26 രൂപയായി. പച്ചമുളക് ഉണ്ടയ്‌ക്ക്‌ 50 രൂപയും നീളമുള്ളതിന്‌ 48 രൂപയുമാണ്‌ വില.  

ഉള്ളിവിലയിലും കാര്യമായ കുറവുണ്ട്‌. 30 മുതൽ 32 രൂപവരെയാണ്‌ വില. ചെറിയ ഉള്ളിക്ക്‌ 62 മുതൽ 65 രൂപവരെ. ഉരുളക്കിഴങ്ങിന്‌ 24 രൂപയായി.  മുരിങ്ങയ്‌ക്ക 50 രൂപയിൽനിന്ന്‌ 25 രൂപവരെയായി. പാവയ്‌ക്ക വില മുപ്പത്‌ രൂപയിലെത്തി. കാബേജ്‌ (23), ഇളവൻ (17), മത്തൻ (14), ചേമ്പ്‌ (40), വെള്ളരി (10) എന്നിങ്ങനെയാണ്‌ മറ്റിനങ്ങളുടെ വില. വെളുത്തുള്ളി വില ഉയർന്നുതന്നെ തുടരുന്നു. 150 –-170 രൂപയാണ്‌ ചില്ലറ വില.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!