കാസർഗോഡ്: സ്കൂൾ ബസ്സിൽ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിൽ മുഹമ്മദ് സുബൈറിന്റെ മകൾ ആയിശ സോയ (നാല്) ആണ് മരിച്ചത്.
നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങിയതായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുത്തതോടെ കുട്ടി അടിയിൽപെട്ടാണ് അപകടമുണ്ടായത്.
Also Read- ഹെൽമെറ്റിനുള്ളിലെ പാമ്പ് തലയിൽ കടിച്ചിട്ടും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
കഴിഞ്ഞ ദിവസം മലപ്പുറത്തുണ്ടായ മറ്റൊരു സംഭവത്തിൽ, കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പണിക്കായി അടുക്കി വച്ച കല്ല് ദേഹത്ത് വീണ് 4 വയസുകാരി മരിച്ചു. കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്.
പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് അപകടം. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ഗൗരി നന്ദ. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.