ബിജെപി ശാസ്ത്രീയ നേട്ടങ്ങള്‍ വര്‍ഗീയമായി ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍

Spread the love



തിരുവനന്തപുരം> ബിജെപി ശാസ്ത്ര നേട്ടങ്ങള്‍ വര്‍ഗീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍മാസ്റ്റര്‍. അതിന്റെ ഭാഗമാണ് ‘ശിവശക്തി’ പോയിന്റ് എന്ന നാമകരണം പോലും – എം വി ഗോവിന്ദന്‍ പറഞ്ഞു.

 ഏക സിവില്‍കോഡ് കൊണ്ട് ബിജെപിക്ക് മത ധ്രുവീകരണമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല.ബിജെപിയ്ക്ക് ജനങ്ങളെ ചിന്നഭിന്നമാക്കുകയാണ് ലക്ഷ്യം. വര്‍ഗീയ കലാപങ്ങള്‍ വെറുതെ ഉണ്ടാവുന്നതല്ല, സംഘടിപ്പിക്കുന്നതാണെന്നും ഗോവിന്ദന്‍മാസ്റ്റര്‍ വ്യക്തമാക്കി.

രാജ്യത്ത് മതേതരമായി ഒരു തുരുത്ത് ഉള്ളത് കേരളത്തില്‍ മാത്രമാണ്. ഇതില്‍ വിഷം കലര്‍ത്താന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നുണ്ട്. കേരളം അഗ്‌നി പര്‍വതത്തിന്റെ മുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം പൊന്നാനിയില്‍ അബുദബി ശക്തി അവാര്‍ഡ് സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. കവിതയ്ക്കുള്ള പുരസ്‌കാരം കെ വിജയകുമാര്‍, പി എന്‍ ഗോപി കൃഷ്ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. കഥാ പുരസ്‌കാരം പി വി ഷാജികുമാര്‍, നോവല്‍ പുരസ്‌കാരം മാനസി ദേവി, അജയകുമാര്‍ എന്നിവരും ഏറ്റുവാങ്ങി. വിജ്ഞാന സാഹിത്യത്തില്‍ ഡോ. ബി ഇക്ബാല്‍, ബി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍. നാടകത്തിനുള്ള പുരസ്‌കാരം എമല്‍ മാധവി, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഏറ്റുവാങ്ങി. ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം പ്രഫ. വിശ്വമംഗലം സുന്ദരേശന്‍, ശക്തി എരുമേലി പുരസ്‌കാരം ഡോ. ശ്രീകല മുല്ലശ്ശേരി, വി എസ് രാജേഷ്, ശക്തി തായാട്ട് ശങ്കരന്‍ പുരസ്‌കാരം കെ വി സജയ്, പി ജി സദാനന്ദന്‍ എന്നിവരും സ്വീകരിച്ചു.

ടി പദ്മനാഭന്‍, പി കരുണാകരന്‍, എ കെ മൂസ മാസ്റ്റര്‍, എന്‍ പ്രഭാവര്‍മ, പി നന്ദകുമാര്‍ എംഎല്‍എ, ഇ എന്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!