കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയത്തിന് പിന്നാലെ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Spread the love


  • Last Updated :
മലപ്പുറം: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19) ആണ്‌ മരിച്ചത്. ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ തിരൂർക്കാട് നസ്റ കോളേജിൽ നിന്നും ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി ഹസീബ് വിജയിച്ചിരുന്നു

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഹസീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തിരൂർക്കാട് നസ്റ കോളേജിലെ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയാണ് ഹസീബ്.

Also Read-രക്ഷപെടുത്തി കരയ്ക്കു കയറ്റിയതിന് പിന്നാലെ അധ്യാപകൻ വീണ്ടും ചെറു ഡാമിലേക്ക് ചാടി മരിച്ചു

കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് പാനലിൽ മത്സരിച്ചാണ് ഹസീബ് വിജയിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗമാണ്. മാതാവ്: ഹബീബ. സഹോദരങ്ങള്‍: ഹാഷിം,അര്‍ഷിദ.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!