ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ അഭിനയിച്ച ജവാൻ, ബോളിവുഡിലെ എക്കാലത്തെയും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തു. മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിൽ പത്താനെ മറികടന്ന ജവാൻ ആദ്യദിനം 75 കോടിയിലധികം നേടി.
Sacnilk.com-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റെക്കോർഡ് ഭേദിച്ച അഡ്വാൻസ് ബുക്കിംഗിന് ശേഷം ജവാൻ ഹിന്ദിയിൽ 65 കോടി രൂപ കളക്ഷൻ നേടി. അതേസമയം, ആദ്യ ദിനം തന്നെ പത്താൻ നേടിയത് 57 കോടി രൂപയാണ്. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ ജന്മാഷ്ടമി (സെപ്റ്റംബർ 7) ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു.
ജവാന്റെ സ്‌ക്രീനിങ്ങിൽ പങ്കെടുത്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര, സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എക്സിൽ ഛബ്ര ഇങ്ങനെ എഴുതി: “ജവാൻ ഒരു വൈകാരിക റോളർ കോസ്റ്ററായിരുന്നു. ഈ സിനിമ യാഥാഥ്യമായതിന് നന്ദി @iamsrk ഉം @Atlee_dir ഉം @_GauravVerma ഉം ഈ സിനിമയുടെ ഭാഗമാണ്. ഞാൻ ഈ സിനിമയുടെ ഭാഗമല്ലായിരുന്നെങ്കിൽ പോലും, അത് എന്നെ തളർത്തി, എന്നെ ഞെട്ടിച്ചു. ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ്, പാൻ ഇന്ത്യ സിനിമകളിൽ ഒന്നാണിത്.”
റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് ജവാൻ അവതരിപ്പിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന ജവാൻ, ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാനാണ് നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മ സഹനിർമ്മാതാവാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തു. ചിത്രത്തിന് ആവേശകരമായ പ്രതികരാണമാണ് എല്ലായിടത്തും ലഭിക്കുന്നത്. സംവിധായകൻ ആറ്റ്ലി ചെന്നൈയിലെ തിയറ്ററിലെത്തി ആദ്യദിനം തന്നെ ചിത്രം കണ്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.