Rahul Mamkootathil Facebook Post: അത്രയും അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തിൽ മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല – വിഎസിനെതിരെ രാഹുൽ മാങ്കൂട്ടം,ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം

Spread the love


തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദൻ നടത്തിയ പ്രസംഗങ്ങൾക്കെതിരെ രാഹുൽ മാങ്കൂട്ടം പങ്ക് വെച്ച പോസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാപക പ്രതിഷേധം. വ്യക്തിയധിക്ഷേപവും  തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധമെന്നും. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് VS അച്ചുതാനന്ദനെന്നും രാഹുൽ പോസ്റ്റിൽ പറയുന്നു.

ഇന്ന് സൈബർ വെട്ടുക്കിളികളായ പോരാളിമാരുടെ  തലതൊട്ടപ്പനായിരുന്നു അച്ചുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീകർക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്ചുതാനന്ദന്റെ  ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ CPM വ്യാജ l Dകൾ പോലും ഉപയോഗിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻറെ പൂർണ രൂപം

സോളാർ കേസിന്റെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതൽ തിരിച്ചറിയുന്ന ദിവസങ്ങളാണിത്.  ഈ സമയത്ത് ഒരു കാരണവശാലും നമ്മൾ മറന്നു പോകരുതാത്ത ഒരു പേരുണ്ട് VS അച്ചുതാനന്ദൻ . വ്യക്തിയധിക്ഷേപവും  തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിർക്കുന്ന വ്യക്തിയെ ‘ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തി ഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.

ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് VS അച്ചുതാനന്ദൻ. അച്ചുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവർ എതിർ ചേരിയിൽ എന്നല്ല  സ്വന്തം ചേരിയിൽ പോലും കുറവാണ്. 

അച്ചുതാനന്ദന്റെ ‘ഹൊറിബിൾ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാർ വിവാദകാലമായിരുന്നു. ഇന്ന് സൈബർ വെട്ടുക്കിളികളായ പോരാളിമാരുടെ  തലതൊട്ടപ്പനായിരുന്നു അച്ചുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീകർക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്ചുതാനന്ദന്റെ  ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ CPM വ്യാജ l Dകൾ പോലും ഉപയോഗിക്കില്ല.

ഒരാളുടെ രക്തം കുടിക്കാൻ  നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലർന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയിൽ ആംഗ്യങ്ങൾ കാണിച്ചും അച്ചുതാനന്ദൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തിൽ മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല. സ്വാർത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്ചുതാനന്ദനു നടക്കാൻ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യർ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ എത്തി മാപ്പ് പറയണം. 
അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങൾ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെ …. 

‘ദോഷം ചെയ്യാതെ നിന്റെ നാവിനെയും 
വ്യാജം പറയാതെ നിന്റെ അധരത്തെയും നോക്കികൊൾക’

പോസ്റ്റിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ സിപിഎം പ്രൊഫൈലുകളിൽ ഉയരുന്നത്. ഇന്ന് വി എസ് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ പീറ ചെറുക്കൻ വി എസിന്റെ പേര് ഉച്ചരിക്കാനുള്ള ധൈര്യം പോലും കാണിക്കില്ലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!