സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം കൊടിയേറി ; മേള ആറ്‌ വേദികളിൽ

Spread the love




കൊച്ചി

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം കൊച്ചിയിൽ കൊടിയേറി. കോവിഡ്‌മൂലം രണ്ടുവർഷം മുടങ്ങിയ ശാസ്‌ത്രമേളയുടെ രണ്ടാംവരവ്‌ മഹാനഗരത്തെ മഹോത്സവലഹരിയിലാക്കി. വിവിധ ശാസ്‌ത്രശാഖകളിലും കൈത്തൊഴിലിലും സാങ്കേതികവിദ്യയിലും പ്രാവീണ്യമളക്കുന്ന മത്സരയിനങ്ങളിൽ അയ്യായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്‌ക്കും. ആറ്‌ വേദികളിലായി നടക്കുന്ന മേള, 12ന്‌ സമാപിക്കും.

ശാസ്‌ത്രോത്സവവും വൊക്കേഷണൽ എക്‌സ്‌പോയും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എറണാകുളം ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്‌തു. അതോടെ വിവിധ വേദികൾക്ക്‌ ജീവൻപകർന്ന്‌ പ്രദർശനങ്ങൾക്കും മത്സരങ്ങൾക്കും ആവേശത്തുടക്കമായി. 154 ഇനങ്ങളിലാണ്‌ മത്സരം.  ശാസ്‌ത്രപ്രദർശനത്തിന്റെ വേദി സെന്റ്‌ ആൽബർട്‌സ്‌ സ്‌കൂളാണ്‌. ഗണിതശാസ്ത്രമേള കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂളിലാണ്‌. സാമൂഹ്യശാസ്ത്രമേളയ്‌ക്ക്‌ ദാറുൽ ഉലൂം എച്ച്എസ്‌എസും ഐടി മേളയ്‌ക്ക്‌ ഗവ. ഗേൾസ് എച്ച്‌എസ്‌എസുമാണ്‌ വേദി. പ്രവൃത്തിപരിചയമേള തേവര എച്ച്‌എസ്‌എസിലും വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവ എസ്ആർവി എച്ച്എസ്എസിലുമാണ്‌.

ആദ്യദിനം സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ പ്രവൃത്തിപരിചയമേള തേവര എച്ച്‌എസ്‌എസിൽ നടന്നു. ഭിന്നശേഷിവിദ്യാർഥികൾ നിർമിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇവിടെ തുടങ്ങി. വൊക്കേഷണൽ എക്‌സ്‌പോയുടെ ഭാഗമായി എസ്‌ആർവി സ്‌കൂളിൽ നാല്‌ വ്യത്യസ്‌ത വിഭാഗങ്ങളിലായി 84 സ്റ്റാളുകളും എൻഎസ്എസ്, കരിയർ ഗൈഡൻസ്, എക്സൈസ് തുടങ്ങിയവയുടെ തൊണ്ണൂറോളം സ്റ്റാളുകളും പ്രവർത്തിക്കുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!