ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോ

Spread the love


പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന

2019 ലെ ഇടക്കാല ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജന പ്രഖ്യാപിക്കുന്നത്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 15,000 രൂപയിൽ കുറന് മാസ വരുമാനുള്ള വ്യക്തികള്‍ക്ക് 60-ാം വയസിൽ മാസന്തോറും പരമാവധി 3,000 രൂപയാണ് പദ്ധതി വഴി ലഭിക്കുന്ന പെൻഷൻ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.

യോ​ഗ്യത

യോ​ഗ്യത

15,000 രൂപ മാസ വരുമാനമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള തൊഴിലാളികൾക്കാണ് പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരാനാവുക. ഇതിനോടൊപ്പം നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് സ്‌കീം എന്നിവയില്‍ അംഗമങ്ങളായവർക്ക് പദ്ധതിൽ ചേരാൻ യോഗ്യതയില്ല. 

Also Read: മാസത്തിൽ 1,500 രൂപ എന്ന കടമ്പ കടക്കാൻ സാധിക്കുമോ? നേടാം 35 ലക്ഷം; ലാഭകരമായ പോസ്റ്റ് ഓഫീസ് പദ്ധതിAlso Read: മാസത്തിൽ 1,500 രൂപ എന്ന കടമ്പ കടക്കാൻ സാധിക്കുമോ? നേടാം 35 ലക്ഷം; ലാഭകരമായ പോസ്റ്റ് ഓഫീസ് പദ്ധതി

പ്രീമിയം

പ്രീമിയം

പ്രധാനമന്ത്രി ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരുന്ന സമയം തൊട്ട് 60 വയസ് വരെ മാസ വിഹിതം തൊഴിലാളി അടയ്ക്കേണ്ടതുണ്ട്. ഇത് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റാവുകയാണ് ചെയ്യുക. 55 രൂപ മുതൽ 200 രൂപ വരെ വ്യത്യസ്ത മാസ അടവ് പദ്ധതിയിലുണ്ട്. പ്രായത്തിന് അനുസരിച്ച് മാസ അടവിൽ വ്യത്യാസം വരും. തൊഴിലാളി അടയ്ക്കുന്ന വിഹിതത്തിന് തുല്യമായ തുക കേന്ദ്രസർക്കാറും അടയ്ക്കണം.

Also Read: വായ്പ അടച്ച് കുടുങ്ങാതിരിക്കണോ? ഇക്കാലത്ത് ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Also Read: വായ്പ അടച്ച് കുടുങ്ങാതിരിക്കണോ? ഇക്കാലത്ത് ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിഹിതം

18 വയസുകാരന് 55 രൂപയാണ് വിഹിതം അടയ്ക്കേണ്ടി വരുന്നത്. ഇതേ തുക കേന്ദ്രസർക്കാറും അടയ്ക്കുന്നതോടെ 18 വയസിൽ ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരുന്നയാളുടെ ആകെ വിഹിതം 110 രൂപയാകും. 25 വയസുള്ള വ്യക്തി 80 രൂപയാണ് അടക്കേണ്ടത്. 30ാം വയസില്‍ 105 രൂപയും 35ാം വയസില്‍ ചേരുന്നയാൾ 150 രൂപയും അടയ്ക്കണം. 40ാം വയസിൽ പദ്ധതിയിൽ ചേരുന്നയാൾ 200 രൂപയും അടയ്ക്കണം. 

Also Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെAlso Read: കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെ

ഭാര്യയ്ക്കും പെൻഷൻ

ഭാര്യയ്ക്കും പെൻഷൻ

ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ 60 വയസിന് ശേഷം പെന്‍ഷന്‍ ഉടമ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പകുതി പെന്‍ഷൻ ലഭിക്കും. നിക്ഷേപം ആരംഭിച്ച് പത്ത് വര്‍ഷത്തിന് ശേഷം നിര്‍ത്തുമ്പോള്‍ അടച്ച തുകയും സേവിംഗ് ബാങ്ക് അക്കൗണ്ട് പലിശയുമാണ് ലഭിക്കുന്നത്. അറുപത് വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തൊഴിലാളി മരണപ്പെട്ടാല്‍ ഭാര്യ/ ഭര്‍ത്താവിന് തുക അടച്ച് പെൻഷൻ മുന്നോട്ട് കൊണ്ടുപോകാം. അല്ലെങ്കിൽ പണം പിൻവലിക്കാം.

എവിടെ നിന്നാരംഭിക്കാം

എവിടെ നിന്നാരംഭിക്കാം

പൊതുസേവന കേന്ദ്രത്തില്‍ നിന്നോ എല്‍ഐസി ബ്രാഞ്ച്, ഇപിഎഫ്ഒ ഓഫീസ്, ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ശ്രാം യോഗി മന്‍ ധാന്‍ യോജനയിൽ ചേരാം. ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. ആദ്യ അടവ് പണമായി നല്‍കണം പിന്നീടുള്ള തുക ബാങ്കില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യും. ഇതിനാൽ മാസത്തിൽ ബാങ്കിൽ ആവശ്യമായ തുക കരുതണം.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!