നിര്‍ത്താതെ പോയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

Spread the love



ആലപ്പുഴ>  കാറില്‍ വില്‍പ്പനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ 5ന് കളര്‍കോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.

 

കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്പ് കുണ്ടന്‍ചാലില്‍ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണ് പിടിയിലായത്. കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ ഇവരുടെ കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

വാഹനം അപകടത്തില്‍പെട്ടതോടെ സംഭവസ്ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് എസ്എച്ച്ഒ എസ് അരുണും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!