
ദ്രാവിഡിന്റെ കോച്ചിങ്
ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് മഹാനായ താരമാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഇന്ത്യയുടെ ടെസ്റ്റ് ടീം കോച്ചായി അദ്ദേഹം തുടരുകയും ചെയ്യട്ടെ. പക്ഷെ ടി20യില്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്നു മാറണം.
കാരണം ടി20 ക്രിക്കറ്റിനു ആവശ്യമായ അഗ്രഷനോ, ദൃഢനിശ്ചയമോ ഒന്നും തന്നെ ദ്രാവിഡിന് ഇല്ല. അഗ്രഷന്‍ ഇല്ലാത്തയാളാണെങ്കില്‍ അതു ഒരിക്കലുമുണ്ടാവുകയുമില്ല. സമ്മര്‍ദ്ദത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നും നിങ്ങള്‍ക്കു അറിയില്ല. കാരണം വളരെ ശാന്തമായ രീതിയില്‍ ക്രിക്കറ്റ് കളിച്ചിരുന്ന താരമാണ് ദ്രാവിഡ്. വന്‍മതില്‍ കണക്കെ ടെസ്റ്റില്‍ ഒരുദിവസം മുഴുവന്‍ നിന്ന് ഒരുപാട് അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ടെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

ടി20യില്‍ ദ്രാവിഡ് പറ്റില്ല
ടി20 ക്രിക്കറ്റിനു ഒട്ടും തന്നെ യോജിച്ചയാളല്ല രാഹുല്‍ ദ്രാവിഡ്. ഇതു വളരെ ഫാസ്റ്റായ ഗെയിമാണ്. ഇവിടെ നിങ്ങള്‍ക്കു ഒരുപാട് സമ്മര്‍ദ്ദഘട്ടങ്ങളെ നേരിടേണ്ടതായി വരും. പക്ഷെ നിങ്ങളെക്കൊണ്ട് ഇതിനൊന്നും സാധിക്കുകയില്ല.
ദ്രാവിഡ് മറ്റൊരു വലിയ അബദ്ധം കൂടി കാണിച്ചു. ടി20 ലോകകപ്പിനു മുമ്പ് കളിച്ച പരമ്പരകൡ 2-3 വ്യത്യസ്ത ഇന്ത്യന്‍ ടീമുകളെ അദ്ദേഹം പരീക്ഷിച്ചുകൊണ്ടേയിരുന്നു. പക്ഷെ തയ്യാറെടുപ്പ് വെറും സീറോയാണെന്നു പറയേണ്ടതായി വരും. അതിന്റെ ഫലമാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു നേരിട്ടിരിക്കുന്നതെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

ടി20യില്‍ പുതിയ കോച്ച്
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയെന്താണ്? ഇതേക്കുറിച്ച് ഗൗരവമായി തന്നെ ചിന്തിക്കണം. അഗ്രസീവായ, കൂടുതല്‍ ദൃഢനിശ്ചയമുള്ളവരെ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു ഇന്ത്യ കൊണ്ടു വന്നേ തീരു. എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം ഈ റോളിലു യോജിച്ചവരാണ്.
ഗംഭീറിനു ഇന്ത്യന്‍ ടി20 ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ വലിയൊരു പങ്കുവഹിക്കാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തെപ്പോലെയൊരാള്‍ വന്ന് ടീമിനു വഴി കാണിക്കണം. ടി20 ഫോര്‍മാറ്റ് ഏതു തരത്തിളാണ് കളിക്കേണ്ടതെന്നു അവര്‍ ഇന്ത്യയെ മനസ്സിലാക്കിക്കൊടുക്കണമെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

തെവാത്തിയയും സിറാജും എവിടെ?
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയയും പേസര്‍ മുഹമ്മദ് സിറാജും എവിടെയെന്നു ഡാനിഷ് കനേരിയ ചോദിക്കുന്നു. തെവാട്ടിയക്കു നല്ല പിന്തുണ നല്‍കി ലോകകപ്പിനു വേണ്ടി തയ്യാറാക്കിയിരുന്നെങ്കില്‍ ഷദാബ് ഖാനെപ്പോലെയൊരു ഓള്‍റൗണ്ടറെ ലഭിക്കുമായിരുന്നു. നന്നായി ബൗള്‍ ചെയ്യുന്ന തെവാട്ടിയ ബാറ്റിങില്‍ ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കുന്ന താരമാണ്. പക്ഷെ അദ്ദേഹത്തെ ഇന്ത്യ വളര്‍ത്തിയെടുത്തില്ല.
ഇന്ത്യയുടെ ബൗളിങ് തീര്‍ത്തും ദുര്‍ബലമായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെിരേ നാട്ടില്‍ നടന്ന അവസാനത്തെ പരമ്പരയിലടക്കം നന്നായി ബൗള്‍ ചെയ്ത സിറാജിനെ ഇന്ത്യ തഴഞ്ഞു. നല്ല വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന സിറാജിനെയായിരുന്നു ഈ ലോകകപ്പില്‍ വേണ്ടിയിരുന്നത്. ബൗളിങില്‍ ടീമിന്റെ എക്‌സ് ഫാക്ടറാവാന്‍ താരത്തിനു സാധിക്കുമായിരുന്നെന്നും കനേരിയ വിലയിരുത്തി.
Also Read: T20 World Cup 2022: ഇന്ത്യക്ക് പിഴച്ചതെവിടെ? ദ്രാവിഡ് കാരണക്കാരന്‍!, ആ തീരുമാനങ്ങള്‍ പാളി

ഉമ്രാന്‍ മാലിക്കിനെ വളര്‍ത്തിയില്ല
അതിവേഗം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഉമ്രാന്‍ മാലിക്കിനെയും ശരിയായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ല. ഓസ്‌ട്രേലിയയില്‍ നിങ്ങള്‍ക്കു അതിവേഗം ബൗള്‍ ചെയ്യാന്‍ കഴിവുള്ളവരെയാണ് വേണ്ടതെന്നു ഞാന്‍ നേരത്തേ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. 150 കിമിക്ക് അടുത്തോ, മുകളിലോ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ ഇവിടെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കൂ. 120-140 വേഗതയില്‍ ബൗള്‍ ചെയ്യുന്നവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.