മസ്തിഷ്കമരണം : ഡോക്ടർമാർക്കെതിരായ 
തുടർ നടപടികൾക്ക്‌ സ്‌റ്റേ

Spread the love


കൊച്ചി
മസ്തിഷ്കകമരണമെന്ന റിപ്പോർട്ട് നൽകി അവയവം ദാനംചെയ്തെന്ന പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേട്ട് കോടതി ഉത്തരവിലെ തുടർനടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനടപടിക്രമം പാലിക്കാതെ അവയവദാനം നടത്തിയെന്ന പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസിലെ തുടർ നടപടികളാണ് കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയും ഡോക്ടർമാരും നൽകിയ ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പരിഗണിച്ചത്.

ബൈക്ക് അപകടത്തിൽ 2009 നവംബറിൽ പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശിയായ ഇരുപത്തൊന്നുകാരന്റെ മസ്തിഷ്കമരണത്തിൽ സംശയം ഉന്നയിച്ച് കൊല്ലം സ്വദേശി ഡോ. ഗണപതി നൽകിയ പരാതിയിലാണ് കേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മസ്തിഷ്കമരണം സംഭവിച്ചുവെന്ന റിപ്പോർട്ട് അവയവദാന നിയമത്തിലെ വ്യവസ്ഥ പാലിക്കാതെ നൽകിയെന്നാണ് ഡോക്ടർമാർക്കെതിരെയുള്ള ആരോപണം.

ഹർജിക്കാരൻ നൽകിയ വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട മജിസ്ട്രേട്ട് കോടതിയുടെ നടപടി തെറ്റാണെന്നും തെളിവില്ലെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ച് അവസാനിപ്പിച്ച കേസിലെ ഉത്തരവ് റദ്ദാക്കണമെന്നും കാണിച്ചാണ് ഹർജി.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!