തിരുവനന്തപുരം> സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തി. ബുധനാഴ്‌ച മന്ത്രിസഭ യോഗം അംഗീകരിച്ച ഓർഡിനൻസ് ആണ് രാജ്ഭവനിലെത്തിയത്. സർവകലാശാലകളിലെചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കി പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാൻസലർ ആയി നിയമിക്കാനാണ് തീരുമാനം.
കേരളത്തിലെ ഉന്നത വിദ്യാഭ്യമേഖലയ്ക്ക് സവിശേഷ പ്രധാന്യം നൽകുന്നതിനാണ് ഉന്നതമായ അക്കാദമിക് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ ചാൻസലറാക്കുന്നത്. ഗവർണർ ചാൻസലർപദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന ജസ്റ്റിസ് പുഞ്ചി കമീഷൻ റിപ്പോർട്ടിന്റെ ശുപാർശകൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ