കേന്ദ്രം റബര്‍ കൃഷിയെ നാടുകടത്തുന്നു: ജോസ്‌ കെ മാണി

Spread the love




തിരുവനന്തപുരം > റബർ കൃഷിയെ കേരളത്തിൽനിന്ന് നാടുകടത്താനാണ്‌ കേന്ദ്ര സർക്കാർ ശ്രമമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. റബർ കർഷകരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് എം രാജ്ഭവനു മുന്നിൽ നടത്തിയ കർഷകധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ റബർ കൃഷിയെ ബോധപൂർവം തകർക്കുകയാണ്‌ കേന്ദ്രം. ഉദാരമായ ഇറക്കുമതി നയങ്ങളാണ് റബറിന്റെ വിലത്തകർച്ചയ്‌ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജേക്കബ് തോമസ് അരികുപുറം, ജോസഫ് ചാമക്കാല, കെ ഐ ആന്റണി, സണ്ണി തെക്കേടം തുടങ്ങിയവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!