
റിയാ സോളങ്കി
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്ലേയിങ് 11ലെ സജീവ സാന്നിധ്യമായ ജഡേജ അവസാന സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായിരുന്നു. ജഡേജയുടെ ഭാര്യ റിയ സോളങ്കിയാണ്. റിയയുടെ കുടുംബം രാഷ്ട്രീയത്തില്‍ സജീവമാണ്. റിയയും കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. 2018ല്‍ കര്‍ണി സേനയുടെ ഗുജറാത്തിലെ തലപ്പത്തായിരുന്നു റിയാ സോളങ്കി. വരുമാനത്തില്‍ വളരെ മുന്നിലാണ് റിയ.

സ്‌നേഹല്‍ ജാദവ്
മുന്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവിന്റെ ഭാര്യ സ്‌നേഹല്‍ ജാദവും വലിയ സമ്പാദ്യം ഉള്ളയാളാണ്. കേദാര്‍ ജാദവിനെപ്പോലെ തന്നെ ക്രിക്കറ്റ് കളിക്കാരിയാണ് സ്‌നേഹല്‍. മഹാരാഷ്ട്രക്കായും വെസ്റ്റ് സോണിനായുമെല്ലാം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളരാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സ്‌നേഹലിന് സാധിച്ചിട്ടുണ്ട്. 31കാരിയായ സ്‌നേഹല്‍ ജാദവ് ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്.

റിതിക സജ്‌ദേഹ്
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേഹ്. രോഹിത്തിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് റിതിക സ്‌പോര്‍ട്‌സ് മാനേജറായിരുന്നു. കോര്‍ണര്‍ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റിലാണ് റിതിക പ്രവര്‍ത്തിച്ചിരുന്നത്. വിവാഹത്തിന് ശേഷം റിതിക തന്റെ കരിയര്‍ വിട്ടു. എന്നാല്‍ ഇപ്പോഴും രോഹിത്തിന്റെ പ്രൊഫഷനല്‍ കരാറുകളൊക്കെ കൈകാര്യം ചെയ്യുന്ന മാനേജര്‍ റിതികയാണ്. 33കാരിയായ റിതികയും ഈ സമ്പന്നകളുടെ പട്ടികയിലെ ഒരാളാണ്.

ദീപിക പള്ളിക്കല്‍
ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തികിന്റെ ഭാര്യയായ ദീപിക പള്ളിക്കലാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഇന്ത്യയുടെ സ്‌ക്വാഷ് താരമാണ് ദീപിക. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പത്മശ്രീയും അര്‍ജുനെ അവാര്‍ഡും നല്‍കി രാജ്യം ദീപികയെ ആദരിച്ചിട്ടുണ്ട്.
Also Read: T20 World Cup : സഞ്ജു, ഇഷാന്‍, റുതുരാജ്, യുവതാരങ്ങളെ ഇനി തഴയരുത്! സെവാഗ് രംഗത്ത്

അനുഷ്‌ക ശര്‍മ
മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ ഭാര്യമാണ് അനുഷ്‌ക ശര്‍മ. അതിലുപരിയായി ബോളിവുഡിലെ മുന്‍നിര നായികമാരിലൊരാളാണ് അനുഷ്‌ക ശര്‍മ. നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അനുഷ്‌ക അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ സമ്പത്തും അനുഷ്‌കയ്ക്കുണ്ട്. എന്നാല്‍ വിവാഹത്തിന് ശേഷം അനുഷ്‌ക ശര്‍മ പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്.