കളമശേരിയിലെ യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനം അതീവ ദുഃഖകരവും നടുക്കം ഉണ്ടാക്കുന്നതുമായ സംഭവം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവം. വിഷയത്തെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ കണ്ടെത്താൻ നടപടി ഉണ്ടാകണമെന്നും
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ നടപടിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Also read: കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയം: കെ.സുരേന്ദ്രൻ
സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. NIA, NSG ടീമുകൾ സ്ഥലത്തെത്തി. ഭീകരവാദ പ്രവർത്തനങ്ങൾ ക്രൈസ്തവ കൂട്ടായ്മകൾക്കെതിരായി ആരാണ് ചെയ്യുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനുശേഷം വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ പ്രതികരിക്കും.
2,300 ഓളം പേർ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഞായറാഴ്ച രാവിലെ ഒൻപതരയോടെ ഒന്നിലേറെ സ്ഫോടനങ്ങൾ നടന്നത്. കൺവെൻഷൻ സെന്ററിലെ ഹാളിന്റെ മധ്യത്തിലാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 36 പേർ ചികിത്സയിലുണ്ട്. അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.