എസ് ഡി പി ഐ ബന്ധത്തെ തുടർന്ന് ആലപ്പുഴയിലെ ലോക്കൽ സെക്രട്ടറിക്ക് സിപിഎം നിർബന്ധിത അവധി നൽകി

Spread the love


എസ് ഡി പി ഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് സിപിഎം നിർബന്ധിത അവധി നൽകി. ഷീദ് മുഹമ്മദിന് പകരം കെ എസ് ഗോപിനാഥിനാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല.

ഷീദിന് ഒരു എസ് ഡി പി ഐ നേതാവുമായി ബിസിനസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഒരു ഹോട്ടൽ സംരംഭത്തിൽ ഷീദ് എസ് ഡി പി ഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് പങ്കാളിത്തമില്ലെന്നാണ് പാർട്ടിക്ക് ഷീദ് വിശദീകരണം നൽകിയിരുന്നത്.

Also Read- ലോക്കൽ സെക്രട്ടറിയുടെ SDPI ബന്ധം; ചെങ്ങന്നൂരിൽ 38 അംഗങ്ങള്‍ സിപിഎമ്മിൽ നിന്ന് രാജിവച്ചു

എന്നാൽ ലോക്കൽ സെക്രട്ടറി പകൽ സിപിഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് ആരോപിച്ച് നിരവധി പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു.ഷീദിനെതിരെ നടപടി വേണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി വൈകിയതിനെ തുടർന്ന് ചെറിയനാട് ലോക്കൽ കമ്മിറ്റിയിലെ 38 സിപിഎം അംഗങ്ങൾ എട്ടുമാസം മുമ്പ് രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ഈ പ്രതിഷേധത്തിന് പാർട്ടി ഷീദിനെതിരെ നടപടിയെടുത്തത്.

എസ് ഡി പി ഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മന്ത്രിയെ ക്ഷണിച്ചത് എന്നാണ് സൂചന. ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കമുള്ളവർ പങ്കെടുത്തിരുന്നു.




കോഴിക്കോട്

കോഴിക്കോട്

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!