യുഡിഎഫിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ ആയിരുന്നു.” യുഡിഎഫ് യോഗം ചേരുമ്പോൾ സ്വാഭാവികമായും എല്ലാ സംഭവ വികാസങ്ങളും ചർച്ച ചെയ്യും. അക്കൂട്ടത്തിൽ ഇതും ഉണ്ടാകും”.
കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് മുസ്ലിം ലീഗ് ആരോടും പറഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ല എന്നതാണ് നിലപാടെന്നും പി എം എ സലാം പറഞ്ഞു.
അതേസമയം ഗവർണർക്ക് എതിരായ ഓർഡിനൻസിൽ കോൺഗ്രസ് പങ്ക് വെക്കുന്നത് അവരുടെ മാത്രം അഭിപ്രായം ആണെന്നും സലാം വ്യക്തമാക്കി. ” യുഡിഎഫിൻ്റെ അഭിപ്രായം യുഡിഎഫ് യോഗം ചേർന്നതിന് ശേഷം നിശ്ചയിക്കും. ഓർഡിനൻസ് വിഷയത്തിൽ ലീഗ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ്സിനും ലീഗിനും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. അതുകൊണ്ടാണ് രണ്ടും രണ്ട് പാർട്ടികൾ ആയി നിൽക്കുന്നത്. എന്നാല് യുഡിഎഫ് യോഗം ചേർന്ന് ഐക്യകണ്ഠേന ഇക്കാര്യത്തിൽ തീരുമാനം എടുക്കും. അതുവരെ കൂടുതൽ ഒന്നും പറയാൻ ഇല്ല. “
മെമ്പർഷിപ്പ് കാമ്പയിൻ, പാഠ്യപദ്ധതി പരിഷ്കരണം എന്നീ വിഷയങ്ങൾ ആയിരുന്നു യോഗത്തിൻ്റെ മറ്റ് പ്രധാന അജണ്ടകൾ. തീരദേശ ഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോൾ കൊടുത്ത അത്ര തുക നൽകുന്നില്ല. ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ അംഗീകരിക്കുന്നില്ലെന്നും സലാം പറഞ്ഞു.
വിലക്കയറ്റത്തിന് എതിരെ ഈ മാസം 21 ന് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിക്കും . പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും സലാം പറഞ്ഞു.
മലപ്പുറം മുസ്ലിം ലീഗ് ആസ്ഥാനത്ത് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി. മുഹമ്മദ് ബഷീർ, പി എം എ സലാം, എം. കെ മുനീർ, കെ. പി. എ. മജീദ്, പി വി അബ്ദുൽ വഹാബ്, അബ്ദുസമദ് സമദാനി, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി തുടങ്ങി ജില്ലാ ഭാരവാഹികളും യുവജന സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.