Crime: പണപ്പിരിവ്, അസഭ്യം വിളി, ആക്രമണം; ആയൂരില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

Spread the love


കൊല്ലം: ചടയമംഗലം ആയൂർ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടം. ഫുട്പാത്തിലൂടെ നടന്നു പോകുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകളെ ആക്രമിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ കടന്നു പോകുന്നത്. മദ്യവും കഞ്ചാവും ഉപയോഗിച്ചു കൊണ്ട് ഫുട്പാത്തുകളിൽ നിരന്നു നിൽക്കുകയും ആളുകളിൽ നിന്നും പണപ്പിരിവ് നടത്തുകയും ചെയ്താണ് സാമൂഹ്യ വിരുദ്ധർ നാട്ടുകാർക്ക് ശല്യമാകുന്നത്. 

പണം കൊടുത്തില്ലെങ്കിൽ കാൽനടയാത്രക്കാരെ അസഭ്യം വിളിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ആയൂരിൽ തമ്പടിച്ചുകൊണ്ട് നിരവധി അക്രമ സംഭവങ്ങളാണ് നടത്തിയത്. സാമൂഹ്യ വിരുദ്ധന്മാർ തമ്മിൽ തല്ലി ഒരാളുടെ കൈക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ആയൂർ ജംഗ്ഷനിൽ റോഡിന് നടുക്ക്  തമ്മിലടിച്ചു. 

ALSO READ: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു, ഭർത്താവിന് പരിക്ക്

ആയൂർ ടൗണിൽ ചെരിപ്പ് റിപ്പയറിം​ഗ് വർക്കുകൾ നടത്തുന്ന സുരേഷ് എന്ന ആൾ കാൽനട യാത്രക്കാരെയും പൊതുജനങ്ങളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് എത്തി ഇയാളെ പിടികൂടി. ഫുട്പാത്തിലൂടെ നടന്നുപോയ 32 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവവും ഇതിനിടയിൽ നടന്നു.

തുടർച്ചയായി സാമൂഹ്യ വിരുദ്ധന്മാരുടെ അക്രമ സംഭവങ്ങളിൽ ആയൂരിലെ ജനങ്ങൾ ഭീതിയിലാണ്. രാവിലെയും വൈകുന്നേര സമയങ്ങളിലുമാണ് ഇവർ ആയൂരിൽ തമ്പടിച്ചു കൊണ്ട് ജനങ്ങളിൽ നിന്നും പിരിവ് നടത്തുകയും അക്രമ സംഭവങ്ങൾ നടത്തുകയും ചെയ്യുന്നത്. വഴി നടക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ആയൂരിൽ ഇപ്പോൾ സംജാതമായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

 

ios Link – https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!