KSRTC Special Service in Vishu 2024: വിഷുപ്പുലരിയിൽ അയ്യപ്പദർശനം: സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

Spread the love


തിരുവനന്തപുരം: മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവ്വീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ ഏപ്രിൽ 18 വരെയാണ് സ്പെഷ്യൽ സർവ്വീസ് നടത്തുക. ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്  ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

കെ എസ് ആർ ടി സി പങ്കുവെച്ച കുറുപ്പ്

“സ്വാമിശരണം”, ശബരിമല മേടമാസ പൂജയും, വിഷുദർശനവും പ്രമാണിച്ച്  കലിയുഗവരദനായ  അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക്  കെ എസ് ആർ ടി സി വിപുലമായ യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 10/04/2024 പുലർച്ചെ നടതുറക്കുന്നതും 18/04/2024 ദീപാരാധനയോടെ നട അടക്കുന്നതുമാണ്. 10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ  ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ  എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. 

ALSO READ: സൗദിയിൽ വധശിക്ഷ കാത്ത് കോഴിക്കോട് സ്വദേശി; മോചനത്തിനാവശ്യമായി വേണ്ടത് 34 കോടി; കനിവ് തേടി കുടുബം

ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്  ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർടി സി പമ്പ Phone:0473-5203445, ചെങ്ങന്നൂർ Phone:0479-2452352, പത്തനംത്തിട്ട Phone:0468-2222366 കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7), മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7), വാട്സാപ്പ് – 9497705222 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2h

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!