Brain Eating Amoeba: അമീബിക്ക് മസ്തിഷ്ക ജ്വരം: ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

Spread the love


കോഴിക്കോട്: കോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിലെന്ന് റിപ്പോർട്ട്. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയിരിക്കുന്നത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ടായിട്ടുണ്ട്.

Also Read: ഡെങ്കിപ്പനി, എച്ച്1 എൻ 1, എലിപ്പനി ബാധിതരുടെ നിരക്ക് വർദ്ധിക്കുന്നു! ജാ​ഗ്രത നിർദ്ദേശങ്ങൾ

പയ്യോളി നഗരസഭയിലുള്ള കാട്ടും കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കുളത്തിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച എട്ട് വയസുകാരൻ കുളിച്ച ഫറോക്ക് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ കുളിച്ച വിദ്യാർത്ഥിക്കും ഇന്നലെ പുതുതായി ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. രണ്ട് കുട്ടികളുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്.

Also Read: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!

ഇതിനിടയിൽ രോഗം സ്ഥിരീകരിച്ച് വെൻ്റിലേറ്ററിൽ കഴിയുന്ന 12 വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ സംഘം പ്രത്യേക നിരീക്ഷണം തുടരുന്നുണ്ട്. കഴിഞ്ഞ 16ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചതിനെ തുടർന്നാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനി, ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ ചികിൽസ തേടുകയായിരുന്നു.

Also Read: ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

 

രോഗബാധ മംഗളൂരുവിൽ നടത്തിയ സ്രവ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് അച്ചംകുളം ക്ലോറിനേഷൻ ചെയ്ത ശേഷം അടച്ചിട്ടുണ്ട്. തുടർന്ന് രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!