പേംനസീർ സുഹൃത്‌ സമിതി പുരസ്കാരം ദേശാഭിമാനി സീനിയർ റിപ്പോർട്ടർ മിൽജിത്‌ രവീന്ദ്രന്‌

Spread the love



തിരുവനന്തപുരം> ആറാമത്‌ പേംനസീർ സുഹൃത്‌ സമിതിയുടെ ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  അച്ചടി മാധ്യമ രംഗത്തെ  മികച്ച നിയമസഭാ റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന്‌ ദേശാഭിമാനി സീനിയർ റിപ്പോർട്ടർ  മിൽജിത്‌ രവീന്ദ്രൻ അർഹനായി.  മികച്ച ന്യൂസ്‌ റിപ്പോർട്ടർക്കുള്ള പുരസ്കാരം  മലയാള മനോരമ ചീഫ്‌ റിപ്പോർട്ടർ എസ്‌ വി രാജേഷിനും സമഗ്രസംഭാവനയ്ക്കുള്ള ന്യൂസ്‌ ഫോട്ടോഗ്രഫി പുരസ്കാരം മലയാള മനോരമ ചീഫ്‌ ഫോട്ടോ ഗ്രാഫർ റിങ്കു രാജ്‌ മട്ടാഞ്ചേരിക്കും ലഭിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ്‌യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ എസ്‌ ആർ ശക്തിധരൻ ചെയർമാനും ദൂരദർശൻ മുൻ ന്യൂസ്‌ അവതാരിക മായ ശ്രീകുമാർ, പത്രപ്രവർത്തകൻ വിനോദ്‌ വൈശാഖി എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറി കമ്മിറ്റിയാണ്‌ പുരസ്കാരാർഹരെ തിരഞ്ഞെടുത്തത്‌. ആഗസ്ത്‌ അവസാനം സ്പീക്കർ എ എൻ ഷംസീർ പുരസ്കാരം സമ്മാനിക്കും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!