വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

Spread the love



മാനന്തവാടി > വയനാട്ടിലെ സ്കൂള് വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്കൂളിലെ നിരവധി കുട്ടികളാണ് ചികിത്സ തേടിയത്. 48 ഓളം കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാതോരനുമായിരുന്നു ഉച്ച ഭക്ഷണം.

ശനിയാഴ്ച രാവിലെ പത്തരയോടെ സ്കൂളിൽ വന്ന കുട്ടികളിൽ ചിലർക്ക് ഛർദിയും പനിയും വന്നത്. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!