കോഴിക്കോട് > ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ മുരളീധരൻ. ഒരു വിഭാഗീയ പ്രവർത്തനവും തരൂർ നടത്തിയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. എല്ലാ പൊതുപരിപാടിയും അദ്ദേഹം അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. ആരെയും വില കുറച്ച് കാണരുത്.
തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല സ്പേസ് ഉണ്ട്. തരൂരിനെ എതിർത്ത് എതിരാളികൾക്ക് ആയുധം കൊടുക്കരുത്. പാണക്കാട് തങ്ങളെ മലപ്പുറത്ത് എത്തുമ്പോൾ എല്ലാ കോൺഗ്രസ് നേതാക്കളും കാണാറുണ്ട്. എം കെ രാഘവൻ ഹൈക്കമാൻഡിന് പരാതി നൽകിയതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box