ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു;പ്രതി പൊലീസ് പിടിയിൽ

Spread the love



ആറ്റിങ്ങല്‍ > ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചശേഷം ഗള്‍ഫിലേക്കു കടന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വിതുര പെരിങ്ങമ്മല എന്‍.ടി.ബംഗ്ലാവില്‍ ഷിജിന്‍ സിദ്ദിഖാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചശേഷം 25 പവന്‍ സ്വര്‍ണാഭരണവും 2.5 ലക്ഷം രൂപയും തട്ടിയെടുത്താണ് ഇയാള്‍ ഗള്‍ഫിലേക്കു കടന്നത്.

ഷിജിൻ സിദ്ദഖ് അവിവാഹിതാനെണെന്ന് നുണ പറഞ്ഞാണ് യുവതിക്ക് വിവാഹ വാ​ഗ്ദാനം നൽകിയത്. തുടർന്ന് യുവതിയെ തിരുവനന്തപുരത്ത് ഹോട്ടലിൽ താമസിച്ച് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയിൽ നിന്ന് സ്വർണവും പൈസയും കവർന്നത്. ജനുവരിയില്‍ പെണ്‍കുട്ടി ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി.

പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സിദ്ദീഖ് വിദേശത്തേക്ക് കടന്നു.ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ച് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ തടഞ്ഞുവെച്ച് പൊലീസിനു കൈമാറുകയായിരുന്നു.

ഇയാള്‍ ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സജിത്ത്, എം.എസ്.ജിഷ്ണു, ഗ്രേഡ് എസ്.ഐ. ഷാനവാസ്, എസ്.സി.പി.ഒ. അനില്‍കുമാര്‍, ശരത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!