Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; പവന് ഇന്ന് വർധിച്ചത് 320 രൂപ!

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് വർധിച്ചത് പവന് 320 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.

Also Read: DA വർധനവ് മാത്രമല്ല കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും 5 ജാക്ക്പോട്ട് ബമ്പർ സമ്മാനങ്ങൾ!

കഴിഞ്ഞ ദിവസം സ്വർണവില ആയിരം രൂപയോളമായിരുന്നു വർധിച്ചത്. അതായത്  960 രൂപ.  ഇതോടെ  സ്വർണ്ണത്തിന്റെ വില 54,600 രൂപ ആയി. ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍വില 53,360 രൂപയില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് സ്വർണ വില പടിപടിയായി ഉയരുകയായിരുന്നു. ഇന്ന് സ്വർണവില വർധിച്ചതിനെ തുടർന്ന് ഈ മാസത്തെ പുതിയ റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്.  കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്. 

Also Read: തിരുവോണപ്പുലരി മുതൽ ഇവർക്ക് ലഭിക്കും രാജകീയജീവിതം, നിങ്ങളും ഉണ്ടോ?

ഈ മാസത്തെ സ്വർണവില അറിയാം…

സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു.  സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല. 

അതുപോലെ സെപ്റ്റംബർ 10 ആയ ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 ആയിരുന്നു സെപ്റ്റംബർ 11 ന് 280 രൂപ വർധിച്ചു 53720 ആയിട്ടുണ്ട് സെപ്റ്റംബർ 12 ന് 80 രൂപ കുറഞ്ഞ് ഒരുപവന് 53640 ആയി തുടർന്ന് സെപ്റ്റംബർ 13 ന് 960 രൂപ വർധിച്ചു കൊണ്ട് 54,600 രൂപയിൽ എത്തിയിരുന്നു ശേഷം ഇന്ന് അതായത് സെപ്റ്റംബർ 14 ന് 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില ഈ മാസത്തെ റെക്കോർഡ് നിരക്കായ 54920 ൽ എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!