എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി

Spread the love



തിരുവനന്തപുരം> ഗതാഗത നിയമലംഘനം എഐ കാമറകളിലൂടെ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കാതെ രക്ഷപ്പെടുന്നവര്‍ക്ക് ‘പണി’ വീട്ടിലെത്തിത്തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്ട്രേഡ് തപാല്‍ മുഖേന അയച്ചുതുടങ്ങിയപ്പോള്‍ പിഴയടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.

കെല്‍ട്രോണിനാണ് നോട്ടീസ് അയക്കുന്നതിനുള്ള ചുമതല. ഒരുവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതലായതിനാല്‍ 50 ലക്ഷത്തിലധികം നോട്ടീസ് അയക്കേണ്ടിവന്നു. ഇതിന് ചെലവായ അധികതുക ഗതാഗതവകുപ്പ് കൈമാറിയതോടെയാണ് വീണ്ടും നോട്ടീസ് അയച്ചുതുടങ്ങിയത്. തപാലില്‍ നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെ പിഴ അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സി നാഗരാജു പറഞ്ഞു.

നോട്ടീസ് അയക്കുന്നത് നിര്‍ത്തിവച്ചെങ്കിലും എഐ കാമറകള്‍ കണ്ണടച്ചിരുന്നില്ല. പിഴചുമത്തിയുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് എസ്എംഎസ് മുഖേന നല്‍കിയിരുന്നു. ഇത് അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് രജിസ്ട്രേഡ് തപാല്‍ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!