വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശം നാളെ

Spread the love



തിരുവനന്തപുരം> തെരഞ്ഞെടുപ്പ് പ്രചാരണ ആവേശം പാരമ്യത്തിലെത്തിയ ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും തിങ്കളാഴ്ച കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് തെരഞ്ഞെടുപ്പ്. കൽപ്പാത്തി രഥോത്സവംമൂലം ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട്ട് 18നാണ് കൊട്ടിക്കലാശം.

സ്ഥാനാർഥി പ്രഖ്യാപനംമുതൽ പ്രചാരണത്തിലുണ്ടായ വ്യക്തമായ മേൽക്കൈ നൽകിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. തുടക്കംമുതലുള്ള ചേരിപ്പോരിലും തുടരെയുള്ള ആരോപണങ്ങളിലും ഉഴറുകയാണ് യുഡിഎഫും ബിജെപിയും. രാഹുൽ ഗാന്ധി കൈയൊഴിഞ്ഞ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെ അവതരിപ്പിച്ച് ഉപതെരഞ്ഞെടുപ്പ് കെട്ടിയേൽപ്പിച്ചതിന്റെ അമർഷം വയനാട്ടിലുണ്ട്.

വികസനം ചർച്ചയായ ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് ഏറെമുന്നിലാണ്. സ്ഥാനാർഥി നിർണയംമുതലുള്ള എതിർപ്പ് കോൺഗ്രസിൽ തുടരുകയാണ്. കൊടകര കുഴൽപ്പണ വിവാദം ആളിക്കത്തിയപ്പോൾ ബിജെപിക്കും ഉത്തരമില്ലാതായി.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!