‘ബിജു മേനോന്‍ എനിക്ക് സഹോദരനെ പോലെയാണ്. ഒരുമിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. സംയുക്ത എന്റെ ബന്ധുവാണ്. ബിജുവിന്റെ അച്ഛനും അമ്മയുമടക്കം ആ കുടുംബത്തിലെ എല്ലാവരും എനിക്ക് സ്വന്തം പോലെയാണ്. പ്രൈമറി ക്ലാസ് മുതലാണ് ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്ന് തുടങ്ങിയതെന്ന് പറയാം. ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നതിന് ശേഷമാണ് ബിജു സിനിമാ മേഖലയിലേക്ക് എത്തുന്നത്. ശരിക്കും അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് എത്തിയ ആളല്ല ബിജുവെന്നാണ്’, മനു വര്‍മ്മ പറയുന്നത്.

‘ഒരു ഇന്റര്‍വ്യൂന് വേണ്ടി ബിജു അവന്റെ ചേട്ടന്റെ കൂടെ സിനിമാ ലൊക്കേഷനിലേക്ക് പോയതാണ്. താടിയൊക്കെ വളര്‍ത്തി അഭിനയത്തോട് ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയായിരുന്നു ബിജു അന്ന്. ബിജുവിന്റെ ചേട്ടനാണ് അഭിനയിക്കാന്‍ ഇഷ്ടമുണ്ടായിരുന്നത്. അവിടെ ചെന്നപ്പോള്‍ സംവിധായകന് ഇഷ്ടപ്പെട്ടത് ബിജുവിനെ. അങ്ങനെയാണ് അവന്‍ സിനിമയിലെത്തുന്നത്. ഞാനും സിനിമയിലേക്ക് വന്നതിന് ശേഷം ബിജുവിനെ കണ്ടപ്പോള്‍ ഇതിനെ പറ്റി യാതൊരു താല്‍പര്യവുമില്ലാതെയാണ് അവന്‍ നിന്നത്’.

‘സിനിമയിലേക്ക് ഒരിക്കലും വരില്ലെന്ന നിലയിലാണ് ബിജു അന്ന് നടന്നത്. അവനൊരു മടിയനാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഫൈറ്റ് സീനൊക്കെ ചെയ്യാന്‍ നല്ല മടിയുള്ള കൂട്ടത്തിലാണ്. എല്ലാ കഴിവുകളുമുള്ള ആളാണ് ബിജു മേനോന്‍. പ്രത്യേകിച്ച് ശബ്ദം. ശ്രദ്ധിച്ചാല്‍ മമ്മൂക്കയുടെ സൗണ്ട് അവനുണ്ട്. നല്ലൊരു ബേസ് സൗണ്ടുള്ള നടനാണ് ബിജു മേനോന്‍. അവന്റെ അച്ഛന്റെ ശബ്ദമാണ് കിട്ടിയിരിക്കുന്നത്. നേരിട്ട് അറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നത്’.

‘പിന്നെ ബിജു മേനോനില്‍ ഞാന്‍ കാണുന്ന പ്ലസ് പോയിന്റെന്ന് പറയുന്നത് ഇപ്പോള്‍ ചെയ്യുന്ന ഓരോ വേഷത്തിലും അവന്‍ വളരെ ഫ്‌ളെക്‌സിബിള്‍ ആണെന്നുള്ളതാണ്. വെള്ളിമൂങ്ങ അടക്കം ബിജുവിന്റെ എല്ലാ സിനിമകളും ഞാന്‍ കാണാറുണ്ട്. എല്ലാത്തിലും വളരെയധികം ഫ്‌ളെക്‌സിബിളായി ചെയ്തിട്ടുണ്ടെന്നുളളതാണ് ശ്രദ്ധേയം.
അതാണ് വേണ്ടത്. പോലീസ് വേഷത്തില്‍ കണ്ടിട്ടുള്ളതില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത അസുരവംശം അങ്ങനൊരു ചിത്രമുണ്ട്. അതാണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. മോഹന്‍ലാലിനൊപ്പം ബാബ കല്യാണിയിലെ പോലീസ് വേഷവും വളരെ മനോഹരമായിരുന്നെന്ന്’, മനു വര്‍മ്മ പറയുന്നു.