ഝാൻസി
ഉത്തര്‍പ്രദേശ് ഝാൻസിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പത്തു നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ 37 പേരെ രക്ഷപ്പെടുത്തി. മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽകോളേജിലെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തിൽ വെള്ളി രാത്രി 10.45നാണ് സംഭവം. ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box