തിരുവനന്തപുരം > രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് വിലവർധന. അഞ്ചുമാസത്തിനിടെ 170 രൂപയിലധികമാണ് വർധിപ്പിച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
വാണിജ്യ സിലിണ്ടറിനുള്ള കേരളത്തിലെ വിലയിൽ 17 രൂപയുടെ വർധനവുണ്ടാകും. ഇതോടെ വില 1,827 ആകും. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു. കൊൽക്കത്തയിൽ 1927 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. ഡൽഹിയിൽ 1818.5 രൂപയും, മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയാണ് ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന്റെ വില. സിലിണ്ടറിന് വില വർധിപ്പിച്ചതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിനടക്കം വില വർധനയുണ്ടായേക്കും. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ