ഹിന്ദുക്ഷേത്രങ്ങൾ തകർത്ത ഔറംഗസേബിന്റെ പിൻഗാമികൾ ഇല്ലാതാകും; വിവാദ പരാമർശവുമായി ആദിത്യനാഥ്

Spread the love



ലഖ്നൗ > ഹിന്ദുക്ഷേത്രങ്ങൾ തകർത്ത മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ വംശപരമ്പര ഇല്ലാതായി കൊണ്ടിരിക്കുകയാണ്‌. അവരാണ്‌ കൊൽക്കത്തയിൽ റിക്ഷ വലിക്കുന്നതെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച ഉത്തർപ്രദേശിൽ അയോധ്യയിലെ പരിപാടിയിൽ സംസാരിക്കവെയാണ്‌ ആദിത്യനാഥ്‌ ഈ പ്രസ്‌താവന നടത്തിയത്‌. ക്ഷേത്രം തകര്‍ത്തവരുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞത് മുഗൾ ഭരണാധികാരിയുടെ പിൻഗാമികൾ ഇപ്പോൾ കൊൽക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും അവർ റിക്ഷ വലിക്കുകയാണെന്നുമാണ്‌.

ഈ വർഗീയ പരാമർശത്തെ “ചരിത്രത്തിലെ ദൈവിക നീതി” എന്നാണ്‌ ആദിത്യനാഥ്‌ സ്വയം വിശേഷിപ്പിച്ചത്‌. “ഔറംഗസേബിന്റെ പിൻഗാമികൾ കൊൽക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്ന് ചിലർ എന്നോട് പറഞ്ഞു, റിക്ഷാ തൊഴിലാളികളായി ഉപജീവനം കണ്ടെത്തുന്നു. ഔറംഗസേബ് ദൈവത്തെ ധിക്കരിക്കുകയും ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരെ വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നില്ലെങ്കിൽ അവന്റെ സന്തതികൾക്ക് അത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു’ എന്നാണ്‌ ആദിത്യനാഥ്‌ പറഞ്ഞത്‌.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾക്ക് ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും അതിനാൽ ലോകത്തിൽ സമാധാനം സൃഷ്‌ടിക്കാൻ സനാതന മൂല്യങ്ങൾക്കേ സാധിക്കുകയുള്ളൂ. കാശി വിശ്വനാഥ് ധാം, അയോധ്യ, സംഭാൽ, ഭോജ്പൂർ തുടങ്ങിയ  സ്ഥലങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ തകര്‍ത്തു.   പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും വിശ്വാസങ്ങൾക്കും അഭയം നൽകിയത്‌ സനാതന ധർമ്മമാണ്‌. എന്നാൽ എല്ലായിടത്തും ഹിന്ദുക്കൾ

വെല്ലുവിളി നേരിടുകയാണെന്നും  ആദിത്യനാഥ് പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!