മുക്കം > കൂടരഞ്ഞി കുളിരാമുട്ടിയിൽ ടൂറിസ്റ്റ് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. 21 പേരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മണാശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പകൽ ഒരു മണിയോടെയായിരുന്നു അപകടം.
പൂവാറൻതോട്ടിലെ റിസോർട്ടിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box