പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ മർദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ കൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
കൃഷ്ണന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മക്കളെ കസ്റ്റഡിയിലെടുത്തു.
Facebook Comments Box