തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഡ്വ. കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കൂട്ടക്കൊലക്കേസ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി ലഭിച്ചിരുന്നു.
കൂട്ടക്കൊലക്കേസ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കേസിൽ പ്രതിക്കായി ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതിപ്പെട്ടത്.
ALSO READ: അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു
അതേസമയം, പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ രാവിലെ ആറരയോടെ അഫാൻ കുഴഞ്ഞുവീണു. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് തലകറങ്ങി വീണതെന്ന് പോലീസ് അറിയിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്.
കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അഫാന് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു അഫാൻ. മൂന്ന് ദിവസത്തേക്കാണ് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ALSO READ: വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ആ സത്യം തിരിച്ചറിഞ്ഞ് ഷെമി, അഫ്സാന്റെ മരണവിവരം അമ്മയെ അറിയിച്ചു
കൂട്ടക്കൊലയിലേക്ക് നയിച്ചത് കടബാധ്യതയാണെന്നാണ് ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും അഫാൻ ആവർത്തിച്ചത്. മുത്തശിയായ സൽമാ ബീവിയോട് പലതവണ സഹായം അഭ്യർഥിച്ചിരുന്നു. മാല നൽകാൻ ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതിലുള്ള പകയാണ് കൊലപ്പെടുത്താൻ കാരണമെന്ന് അഫാൻ മൊഴി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.