ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ വീണ്ടും വെടിക്കെട്ടുമായി ഷെയ്ൻ വാട്സൺ. ഓസ്ട്രേലിയക്ക് വമ്പൻ ജയം. ദക്ഷിണാഫ്രിക്കയെ വീഴ്ത്തി.
ഹൈലൈറ്റ്:
- മാസ്റ്റേഴ്സ് ലീഗിൽ വെടിക്കെട്ട് നടത്തി ഷെയ്ൻ വാട്സൺ
- ഓസ്ട്രേലിയക്ക് വമ്പൻ ജയം
- ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി

ഇടിവെട്ട് സെഞ്ചുറി നേടി ഷെയ്ൻ വാട്സൺ, മാസ്റ്റേഴ്സ് ലീഗിൽ ഓസീസിന് വമ്പൻ ജയം; നാണംകെടുത്തിയത് ദക്ഷിണാഫ്രിക്കയെ
കല്ലം ഫെർഗൂസന്റെ വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. 43 പന്തിൽ 11 ഫോറുകളും നാല് സിക്സറുമടക്കം 85 റൺസാണ് ഫെർഗൂസൻ നേടിയത്. ഇതിന് ശേഷമെത്തിയ ബെൻ ഡങ്കിനെ കൂട്ടുപിടിച്ച് വാട്സൺ വെടിക്കെട്ട് തുടർന്നു. 16 പന്തിൽ 34 റൺസുമായി ഡങ്കും 122 റൺസെടുത്ത വാട്സണും പുറത്താകാതെ നിന്നു.
കഴിഞ്ഞ കളിയിൽ ഇന്ത്യക്ക് എതിരെ 52 പന്തിൽ 110 റൺസ് നേടിയ വാട്സൺ ഇത്തവണ 61 പന്തിൽ 122 റൺസാണ് അടിച്ചുകൂട്ടിയത്. ഒൻപത് ഫോറുകളും അത്ര തന്നെ സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സ് 17 ഓവറിൽ 123 റൺസിന് ഓളൗട്ടാവുകയായിരുന്നു. 30 റൺസെടുത്ത ഇതിഹാസ താരം ഹഷിം അംലയാണ് അവരുടെ ടോപ് സ്കോറർ. റിച്ചാഡ് ലെവി 22 റൺസും, ആൽ വിറോ പീറ്റേഴ്സൺ 28 റൺസും നേടി. 16 റൺസെടുത്ത ജോണ്ടി റോഡ്സാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ട മറ്റൊരു താരം. ഓസ്ട്രേലിയക്ക് വേണ്ടി ബെൻ ലാഗ്ലിൻ മൂന്ന് വിക്കറ്റുകളും, സേവ്യർ ദോഹർത്തി, ബ്രൈസ് മക്ഗെയിൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.