പത്തനംതിട്ട: ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ശരിയാണെന്ന് എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. ഗൂഢാലോചന നടന്നുവെന്നത് റിപ്പോർട്ടിൽ വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അവരിലേക്ക് അന്വേഷണം നീളുന്നില്ലെന്നും അവർ പറഞ്ഞു.
അതേസമയം ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് കുടുംബത്തിന് ആശ്വാസമാണെന്ന് മഞ്ജുഷ കൂട്ടിച്ചേർത്തു. നിയമ പോരാട്ടത്തിന് ശക്തി പകരുന്നതാണ് അന്വേഷണ റിപ്പോർട്ട്. നവീൻ ബാബിന് മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നതായി ചില കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അക്കാര്യം മറ്റൊരവസരത്തിൽ വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. നിയമപോരാട്ടവുമായി മുന്നോട്ട് പോകും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ടിവി പ്രശാന്ത് ആണ് നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി. എന്നാൽ അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു.
പെട്രോൾ പമ്പ് അനുമതിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. നവീന്റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. ഇതോടെ ദിവ്യ യാദൃശ്ചികമായാണ് ചടങ്ങിലേക്ക് എത്തിയതെന്ന വാദം പൊളിയുകയാണ്. ചടങ്ങ് തുടങ്ങും മുൻപ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചിരുന്നു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും ദിവ്യ തന്നെയാണെന്ന് കണ്ണൂർ വിഷൻ പ്രതിനിധികൾ മൊഴി നൽകിയിട്ടുണ്ട്. ഈ വീഡിയോ കൈപ്പറ്റിയതും ദിവ്യ തന്നെയാണെന്നാണ് മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.