കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ റിപ്പോർട്ട് സമർപ്പിച്ച് സിഡബ്ല്യുസി. റിപ്പോർട്ടിൽ താമരശ്ശേരി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിക്ക് ഗുരുതര വീഴ്ച ഉണ്ടായെന്ന് പരാമർശം. കൊലപാതകത്തിന് മുൻപും വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Also Read: കൊലപാതകത്തിന് പിന്നിൽ 6 വിദ്യാർത്ഥികൾ; മുതിർന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല
സംഭവത്തിൽ സിപിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും സിഡബ്ല്യുസി പോലീസിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ന് അടിയന്തര ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ചേരുമെന്നു റിപ്പോർട്ടുണ്ട്.
Also Read: 100 വർഷങ്ങൾക്ക് ശേഷം സപ്തഗ്രഹി യോഗം; ഇവരുടെ സമയം മാറിമറിയും, ജോലിയിൽ പുരോഗതി!
ഷഹബാസിന്റെ വീട്ടിൽ സൈബർസെൽ സംഘവും പോലീസും പരിശോധന നടത്തുകയും ഷഹബാസ് ഉപയോഗിച്ച ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. സൈബർ അംഗങ്ങൾക്ക് പുറമേ അന്വേഷണ ചുമതലയുള്ള താമരശ്ശേരി സിഐയുടെ നേതൃത്വത്തിൽ ഉള്ള സംഘവും അന്വേഷണം തുടരുകയാണ്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്ത തുടർന്ന് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന്റെ ജീവൻ പൊലിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.