തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിച്ച് മനംനിറഞ്ഞ് ഭക്തലക്ഷങ്ങൾ. ക്ഷേത്രപരിസരത്തും നഗരം നിറഞ്ഞും ഭക്തർ പൊങ്കാലയിട്ടു. ഉച്ചയ്ക്ക് 1.15നായിരുന്നു പൊങ്കാല നിവേദ്യം. നാളെ കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. അക്ഷരാർഥത്തിൽ തലസ്ഥാനനഗരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല.
ക്ഷേത്രപരിസരത്തും നഗരത്തിൻ്റെ 10 കിലോമീറ്റർ ചുറ്റളവിലുമായി തിങ്ങിനിറഞ്ഞ ഭക്തലക്ഷങ്ങൾ പൊരിവെയിലത്തും കാത്തുനിന്ന് ദേവിക്ക് പൊങ്കാലയർപ്പിച്ച് അടുത്ത വരവിനായി മടങ്ങി. രാവിലെ 10:15 ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടും മേൽശാന്തി ബ്രഹ്മശ്രീ വി മുരളീധരൻ നമ്പൂതിരിയും ചേർന്ന് പണ്ടാര അടുപ്പിൽ തീ പകർന്നു.
ALSO READ: തലസ്ഥാനം ഭക്തിസാന്ദ്രം; നിവേദ്യം ഉച്ചയ്ക്ക് 1.15 ന്
പണ്ടാര അടുപ്പിൽ നിന്ന് പകർന്നുവാങ്ങിയ അഗ്നികൊളുത്തി പ്രാർത്ഥനയോടെ ഭക്തർ തങ്ങളുടെ അടുപ്പുകളും ജ്വലിപ്പിച്ചു. കടുത്ത വെയിലിനെയും പുകച്ചുരുളുകളെയും അതിജീവിച്ച്, തിളച്ചുമറിഞ്ഞ പൊങ്കാലക്കലങ്ങൾ നിവേദിക്കാനുളള കാത്തിരിപ്പ്. ഒടുവിൽ 1:15ന് പൊങ്കാല നിവേദ്യം.
പരിഭവങ്ങളും പ്രതീക്ഷകളും ദേവിക്ക് സമർപ്പിച്ച്, നിവേദ്യം ദേവി സ്വീകരിച്ചതായുളള സങ്കൽപ്പത്തിൽ, ഭക്തർക്ക് തൃപ്തിയുടെ നിറവ്. എല്ലാം കഴിഞ്ഞ്, മനംനിറഞ്ഞ് അടുത്തവരവിനായി ഭക്തരുടെ മടക്കം. മുടങ്ങാതെ ആറ്റുകാൽ ദേവീക്ഷേത്രത്തിലെത്തി പൊങ്കാലയർപ്പിക്കുന്നവരുടെ വിശ്വാസത്തിൻ്റെ ഉറപ്പിന് ഇനി ഒരു കൊല്ലത്തെ കാത്തിരിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.