Neymar Injury: അർജന്റീനക്കെതിരായ വമ്പൻ പോരും നെയ്മറിന് നഷ്ടം; വിരമിക്കണം എന്ന് ആരാധകർ

Spread the love


Neymar Jr Injury Update: ബ്രസീൽ ദേശിയ ടീമിലേക്കുള്ള സൂപ്പർ താരം നെയ്മറുടെ മടങ്ങി വരവ് വൈകും. പരുക്കിനെ തുടർന്ന് ഈ മാസത്തെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ ഇടം നേടാൻ നെയ്മറിന് സാധിച്ചില്ല. 2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീലിന് വേണ്ടി കളിച്ചത്. 17 മാസത്തിന് ശേഷം മഞ്ഞക്കുപ്പായത്തിലേക്കുള്ള നെയ്മറുടെ തിരിച്ചുവരവ് കാണാൻ കാത്തിരുന്ന ആരാധകർ നിരാശരാവുന്നു. 

മാർച്ച് 21ന് കൊളംബിയക്കെതിരെയാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം. പിന്നാലെ മാർച്ച് 26ന് അർജന്റീനയേയും ബ്രസീൽ നേരിടും. “തിരിച്ചുവരവ് ഏറെ അടുത്തു എന്ന് കരുതിയതാണ്. എന്നാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജഴ്സി അണിയാൻ ഇപ്പോൾ എനിക്കാവില്ല,” ബ്രസീൽ സ്ക്വാഡിൽ ഇടം നേടാൻ സാധിക്കാതിരുന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ നെയ്മർ കുറിച്ചു. 

“ബ്രസീൽ ടീമിലേക്ക് മടങ്ങി വരാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നതിനെ തുടർന്ന് ഇതിനെ കുറിച്ച് ഞങ്ങൾ ഒരുപാട് പേരുമായി സംസാരിച്ചു. എന്നാൽ റിസ്ക് എടുക്കേണ്ട എന്ന തീരുമാനത്തിലേക്കാണ് ഒടുവിൽ എത്തിയത്. പരുക്കിൽ നിന്ന് പൂർണമായും മുക്തനാവാനാണ് ശ്രമിക്കുന്നത്,” നെയ്മർ വ്യക്തമാക്കുന്നു. 

അൽ ഹിലാലിലെ താളപ്പിഴകൾക്കൊടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്മർ തന്റെ പഴയ ക്ലബായ സാന്റോസിലേക്ക് മടങ്ങി എത്തിയത്. സാന്റോസിനായി കളിച്ച് ഏഴ് കളിയിൽ നിന്ന് മൂന്ന് ഗോളും മൂന്ന് അസിസ്റ്റും നെയ്മറിൽ നിന്ന് വന്നു. നെയ്മറിന്റെ അസാന്നിധ്യത്തിൽ റയൽ മാഡ്രിഡ് വണ്ടർ കിഡ് എൻഡ്രിക് ബ്രസീൽ സ്ക്വാഡിൽ ഇടം പിടിച്ചു. 

ഡാനലോയ്ക്കും എഡേഴ്സനും പകരം അലക്സ് സാൻഡ്രോയും ലുകാസ് പെരിയും ബ്രസീൽ സ്ക്വാഡിൽ ഇടം നേടി. നെയ്മർ വീണ്ടും പരുക്കിന്റെ പിടിയിലേക്ക് വീണതോടെ താരത്തോട് വിരമിക്കൽ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ആരാധകരുടെ പ്രതികരണങ്ങളും സമൂഹമാധ്യനങ്ങളിൽ ഉയരുന്നുണ്ട്. ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ച മാതൃക നെയ്മറും പിന്തുടരണം എന്നുൾപ്പെടെയുള്ള അഭിപ്രായങ്ങളാണ് ആരാധരിൽ നിന്നും ഉയരുന്നത്. 

Read More





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!