ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത് 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ അറസ്റ്റിലായ ജോമോനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബിജുവിന്റെ പോസ്റ്റുമോർട്ടം നടപടികളും രാവിലെ ആരംഭിക്കും. ബിജു ക്രൂരമർദ്ദനത്തിന് ഇരയായതായാണ് ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമാകുന്നത്. ഷൂ ലേസുകൾ ഉപയോഗിച്ച് ബിജുവിന്റെ കൈകൾ ബന്ധിച്ച നിലയിലായിരുന്നു. തലയിലും മുഖത്തും പരിക്കേറ്റ പാടുകളുണ്ട്. മർദ്ദനത്തിന് പിന്നാലെ ബിജു രക്തം ഛർദ്ദിച്ചതായും വിവരമുണ്ട്.
അതേസമയം തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജുവിന്റെ ഇരുചക്ര വാഹനവും പ്രതികൾ കടത്തികൊണ്ടു പോയിരുന്നു. ഇവ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന തുടങ്ങി.
കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായിരുന്നു ജോമിൻ കുര്യൻ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 4 പ്രതികളാണുള്ളത്. ബിജുവിനെ കൊല്ലാൻ ജോമിൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വ്യാഴാഴ്ചയാണ് ബിജുവിനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.