Jailer OTT Release Date & Platform: ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലർ ഒടിടിയിലേക്ക്. 2023 ഓഗസ്റ്റ് 18നു തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് ഒന്നര വർഷങ്ങൾക്കിപ്പുറമാണ് ഒടിടി റിലീസിനെത്തുന്നത്.
സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലര്‍ ഒരു പിരീഡ് ത്രില്ലര്‍ ചിത്രമാണ്. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറഞ്ഞത്. വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രതികളായ അഞ്ച് കുറ്റവാളികളുമായി ഗാന്ധിഗ്രാം എന്ന ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ താമസിക്കുന്ന ഒരു ജയിൽ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ജയിലറുടെ വേഷമാണ് ധ്യാന്‍ ശ്രീനിവാസന്.
ദിവ്യ പിള്ള ആണ് നായിക. മനോജ് കെ. ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന്, ഉണ്ണി രാജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിധീഷ് നടേരിയുടെ വരികൾക്ക് റിയാസ് പയ്യോളി ആണ് സംഗീതം പകർന്നത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത രജനികാന്തിന്റെ ജയിലർ എന്ന തമിഴ് ചിത്രത്തിന്റെ തലക്കെട്ടുമായുള്ള സാമ്യത മൂലം നേരത്തെ തന്നെ ചിത്രം ചില വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. 2023 ഓഗസ്റ്റ് 10ന് ജയിലർ തിയേറ്ററിൽ എത്തുമെന്നായിരുന്നു ആദ്യം അനൗൺസ് ചെയ്തത്. എന്നാൽ, അതേ തീയതിയിൽ തന്നെയായിരുന്നു രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസും. വിവാദം ഉയർന്നതോടെ, ചിത്രത്തിന്റെ റിലീസ് ഒരാഴ്ച കൂടി നീക്കിവയ്ക്കുകയായിരുന്നു.
മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More