ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായി പിസിബി മേധാവി മുഹ്സിന്‍ നഖ്‌വി; ടി20 ഏഷ്യാ കപ്പ് ആദ്യ വെല്ലുവിളി

Spread the love

2025 ലെ ഏഷ്യാ കപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (Asian Cricket Council) പുതിയ ചെയര്‍മാനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്സിന്‍ നഖ്‌വി (Mohsin Naqvi) ചുമതലയേറ്റു. ശ്രീലങ്ക ക്രിക്കറ്റ് മേധാവി ഷമ്മി സില്‍വയുടെ പിന്‍ഗാമിയാണ്. 2027 വരെയാണ് കാലാവധി.

ഹൈലൈറ്റ്:

  • മുഹ്സിന്‍ നഖ്‌വി എസിസി ചെയര്‍മാന്‍
  • നിലവില്‍ പിസിബി മേധാവിയാണ്
  • ഷമ്മി സില്‍വയുടെ കാലാവധി കഴിഞ്ഞു
Samayam Malayalamഎസിസി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി
എസിസി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (Asian Cricket Council- ACC) പുതിയ ചെയര്‍മാനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board- PCB) ചെയര്‍മാന്‍ മുഹ്സിന്‍ നഖ്‌വി (Mohsin Naqvi). 2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച ചുമതലയേറ്റെടുത്ത നഖ്‌വി 2027 വരെ ചെയര്‍മാനായി തുടരും.2025 ലെ ഏഷ്യാ കപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നഖ്‌വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനാവുന്നത്. ശ്രീലങ്ക ക്രിക്കറ്റ് മേധാവി ഷമ്മി സില്‍വയുടെ പിന്‍ഗാമിയായാണ് നിയമനം. എസിസി പ്രസിഡന്റ് സ്ഥാനം അംഗരാജ്യങ്ങള്‍ക്കിടയില്‍ ഊഴമനുസരിച്ച് മാറിമാറി നല്‍കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ ഊഴം പാകിസ്താനുള്ളതാണ്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനായി പിസിബി മേധാവി മുഹ്സിന്‍ നഖ്‌വി; ടി20 ഏഷ്യാ കപ്പ് ആദ്യ വെല്ലുവിളി

2025 സെപ്റ്റംബറില്‍ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന പുരുഷ ഏഷ്യാ കപ്പ് സുഗമമായി നടത്തുക എന്നതാണ് നഖ്വിയുടെ ആദ്യ വെല്ലുവിളി. ടൂര്‍ണമെന്റ് വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏഷ്യ മേഖലയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം നഖ്‌വി പറഞ്ഞു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും നഖ്വി പത്രക്കുറിപ്പില്‍ അറിയിച്ചു.

സഞ്ജു സാംസണിന് കീപ്പര്‍ ഗൗസ് അണിയാന്‍ സിഒഇ അനുമതി; രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി വീണ്ടും ഏറ്റെടുക്കും
ക്രിക്കറ്റിന്റെ വളര്‍ച്ചയക്കും ആഗോള സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും എല്ലാ അംഗ രാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പുതിയ അവസരങ്ങള്‍ തുറക്കുകയും കൂടുതല്‍ സഹകരണം വളര്‍ത്തുകയും ഏഷ്യന്‍ ക്രിക്കറ്റിനെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. നിലവിലെ പ്രസിഡന്റിന്റെ ഭരണകാലത്ത് എസിസിക്ക് നല്‍കിയ നേതൃത്വത്തിനും സംഭാവനകള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു’- നഖ്‌വി കൂട്ടിച്ചേര്‍ത്തു.

കപ്പില്ലാത്തവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ, ഇത്തവണ വമ്പൻ ട്വിസ്റ്റ് നടക്കും? പ്രതീക്ഷയിൽ ഈ ടീമുകളുടെ ആരാധകർ
ബിസിസിഐയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് എസിസി ബോര്‍ഡ് അംഗം. ജയ് ഷാ ആണ് നിലവിലെ ഐസിസി ചെയര്‍മാന്‍. വ്യാഴാഴ്ചത്തെ എസിസി യോഗം വെര്‍ച്വലായി നടന്നു.

ഈ വര്‍ഷം ആദ്യത്തില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ന് പാകിസ്താന്‍ ആതിഥേയത്വം വഹിച്ചപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്സിന്‍ നഖ്വി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് തീരുമാനിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യയുടെ മല്‍സരങ്ങള്‍ മാത്രമായി ദുബായില്‍ നടത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു.

ഇന്ത്യ സെമിയിലും ഫൈനലിലും എത്തിയതോടെ ഈ മല്‍സരങ്ങളും ദുബായിലേക്ക് മാറ്റിയത് പിസിബിക്ക് ക്ഷീണമായി. 2027 വരെ ഇന്ത്യയില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്താന്റെ മല്‍സരങ്ങള്‍ ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിച്ചത് മുഹ്സിന്‍ നഖ്വിയുടെ കര്‍ക്കശ നിലപാടിനെ തുടര്‍ന്നായിരുന്നു.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!