കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്, സൂപ്പർ കപ്പിന് മുൻപ് സുപ്രധാന അപ്ഡേറ്റുമായി ടീമിന്റെ പുതിയ പരിശീലക‌ൻ

Spread the love

ഈ മാസം നടക്കാനിരിക്കുന്ന സൂപ്പർ കപ്പിന് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു ആശ്വാസ വാർത്ത. സുപ്രധാന അപ്ഡേറ്റ് നൽകി പുതിയ പരിശീലകൻ. സൂപ്പർ കപ്പിൽ ടീം ഡബിൾ സ്ട്രോങ്ങ്.

ഹൈലൈറ്റ്:

  • കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാർത്ത
  • സുപ്രധാന അപ്ഡേറ്റുമായി പുതിയ പരിശീലകൻ
  • സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഏപ്രിൽ 20 ന്
Samayam Malayalamകേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ്

2024-25 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ നിരാശപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ( Kerala Blasters FC ) ഈ വർഷത്തെ സൂപ്പർ കപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ. ഏപ്രിൽ 20 ന് ഒഡീഷയിൽ ആരംഭിക്കാനിരിക്കുന്ന സൂപ്പർ കപ്പിൽ പുതിയ പരിശീലകൻ ദവീദ് കറ്റാലക്ക് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതി‌‌ന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ ടീമിൽ ആർക്കും പരിക്കിന്റെ പ്രശ്നങ്ങളില്ലെന്ന് ദവീദ് കറ്റാല വ്യക്തമാക്കി. ഇതോടെ സൂപ്പർ കപ്പിൽ ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് ഉറപ്പായി. മഞ്ഞപ്പട ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തയാണിത്.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ്, സൂപ്പർ കപ്പിന് മുൻപ് സുപ്രധാന അപ്ഡേറ്റുമായി ടീമിന്റെ പുതിയ പരിശീലക‌ൻ

ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട ദവീദ് കറ്റാല ക്ലബിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും പദ്ധതികളും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ പങ്കുവച്ചു. “കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്. വലിയ സാധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്, ഒപ്പം ശക്തമായ ആരാധക അടിത്തറയും ക്ലബിനുണ്ട്. ഒരു കോംപാക്ട് ടീമിനെ സജ്ജമാക്കുവാനായിരിക്കും ഞാൻ ശ്രമിക്കുന്നത്. അറ്റാക്കിങ്ങിനും പ്രതിരോധത്തിനും തികഞ്ഞ സന്തുലിത നൽകിക്കൊണ്ട് ഓരോ മാച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഒരു ടീമിനെ തയ്യാറാക്കുവാനാണ് ഞങ്ങളുടെ ലക്ഷ്യം”. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ വ്യക്തമാക്കി.

‘വരുന്ന സീസണിൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല. മുഴുവൻ ആരാധകരേയും തൃപ്തരാക്കുന്ന മികച്ച പ്രകടനം ഉറപ്പുനൽകുവാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. അത് സാധ്യമാകുന്ന ഒരു ടീമിനെയാണ് ഞങ്ങൾ തയ്യാറാക്കുന്നത്.’ ദവീദ് കറ്റാല കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കൊച്ചിക്ക് പുറമേ കോഴിക്കോട്ടേക്കും, നിർണായക സൂചനകൾ പുറത്ത്; ആരാധകർ കാത്തിരുന്ന വാർത്ത
അതേ സമയം സൂപ്പർ കപ്പിനായുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. കിരീട നേട്ടത്തിൽ കുറഞ്ഞ ഒന്നും മഞ്ഞപ്പട സൂപ്പർ കപ്പിൽ ലക്ഷ്യം വെക്കുന്നില്ല. ഗൗരവത്തോടെ തന്നെ സൂപ്പർ കപ്പിനെ നോക്കിക്കാണുന്ന മഞ്ഞപ്പട സാധ്യമായ ഏറ്റവും മികച്ച ടീമിനെത്തന്നെ സൂപ്പർ കപ്പിന് അണിനിരത്തുമെന്നാ‌ണ് സൂചന.

വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, ജെസ്യൂസ് ജിമെനസ് എന്നിവരെല്ലാം സൂപ്പർ കപ്പിൽ കളിക്കാനുണ്ടാകും. ഏപ്രിൽ 20 ന് നടക്കാനിരിക്കുന്ന സൂപ്പർ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഐ എസ്‌ എൽ ടീമായ ഈസ്റ്റ് ബംഗാൾ എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളകൾ എന്നാണ് റിപ്പോർട്ട്. ടൂർണമെന്റിനായുള്ള സ്ക്വാഡിനെ ഈ മാസം പകുതിയോടെ മഞ്ഞപ്പട പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആ വമ്പൻ നീക്കം നടന്നില്ല, കിടില‌ൻ ഓഫർ സൂപ്പർ ക്ലബ്ബ് നിരസിച്ചു; സംഭവിച്ചത് ഇങ്ങനെ
‘ദവീദ് കറ്റാല ഇപ്പോൾ ക്ലബിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്തിരിക്കുന്നതിനാൽ അടുത്ത സീസണിലേക്ക് മികച്ച ഒരു ടീമിനെ തയ്യാറാക്കുവാനുള്ള സമയം അദ്ദേഹത്തിന് ലഭിക്കും. ടീമിനെയും അംഗങ്ങളേയും കൃത്യമായി മനസ്സിലാക്കുവാനും വരും സീസണുകളിലേക്കുള്ള കൃത്യമായ തയ്യാറെടുപ്പും ഇതിലൂടെ സാധ്യമാകും. ടീമിനെ വിജയത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു’. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിൻകിസ് പറഞ്ഞു.

ദവീദ് ഞങ്ങൾക്കൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്ന ആത്മവിശ്വാസം ക്ലബിനുണ്ടെന്നും ദവീദ് കറ്റാലയെ സ്വാഗതം ചെയ്തുകൊണ്ട് ക്ലബ്ബിന്റെ സി ഇ ഓ ആയ അഭിക് ചാറ്റർജി പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും വീക്ഷണവും ക്ലബിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നവയാണ്. ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളും പൂർണ സുതാര്യതയോടെ ആരാധകരുമായും മാധ്യമങ്ങളുമായും പങ്ക് വയ്ക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!