തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ആശ്വാസം. സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 90 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 720 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങുന്നതിന് 8,310 രൂപയാണ് ഇന്നത്തെ നിരക്ക്.
പവന് 68,480 രൂപയായിരുന്നത് 66,480 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് റെക്കോർഡ് വില വർധനവാണ് ഉണ്ടായത്. ഇതിന് ആശ്വാസമായാണ് ഇന്ന് നേരിയ കുറവുണ്ടായത്. മാർച്ച് 18ന് ആണ് സ്വർണവില ആദ്യമായി 66,000 ആയത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഓഹരി വിപണിയിലെ മാറ്റങ്ങളും രാജ്യാന്തര വിപണിയിലെ ചലനങ്ങളും സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
ഇന്ത്യയിൽ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ആഗോളവിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം, ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയും ഇന്ത്യയിലെ സ്വർണവിലയിൽ പ്രധാന പങ്കുവഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.