കൊച്ചി: കൊച്ചി മുനമ്പത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്മിനേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കാർപോർച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിറകിൽ അടിയേറ്റ് രക്തം വാർന്ന നിലയിലാണ് സ്മിനേഷിനെ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
സ്മിനേഷിന്റെ മൊബൈൽ ഫോണും ശരീരത്തിലുണ്ടായിരുന്ന മാലയും ഒരു മോതിരവും കാണാതായിട്ടുണ്ട്. സ്മിനേഷിന്റെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്ന് സുഹൃത്ത് പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. സ്മിനേഷ് പാലാരിവട്ടം ഹോണ്ട ഷോറൂമിലെ ജീവനക്കാരനാണ്. സ്മിനേഷിന്റെ ഭാര്യ ഇരിങ്ങാലക്കുട സ്വദേശിയും അവിടെ തന്നെയുള്ള സ്കൂളിലെ അധ്യാപികയുമാണ്.
വാരാന്ത്യങ്ങളിൽ സ്മിനേഷ് ഇരിങ്ങാലക്കുടയിലേക്ക് പോകുകയോ ഭാര്യ മുനമ്പത്തേക്ക് വരികയോ ആയിരുന്നു പതിവെന്ന് നാട്ടുകാർ പറയുന്നു. മുനമ്പത്തെ വീട്ടിൽ സ്മിനേഷ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പലപ്പോഴും ജോലി കഴിഞ്ഞ് വൈകി എത്തുന്നതിനാൽ സ്മിനേഷിന്റെ മാതാപിതാക്കൾ അടുത്ത് തന്നെയുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്നതിനാൽ തന്റെ വീട്ടിൽ വന്നതിന് ശേഷമേ മുനമ്പത്തെ വീട്ടിലേക്ക് സ്മിനേഷ് പോയിരുന്നുള്ളൂവെന്ന് പ്രജീഷ് പറയുന്നു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പറവൂരുള്ള പ്രജീഷിന്റെ വീട്ടിൽ നിന്ന് സ്മിനേഷ് മുനമ്പത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ പതിവായുള്ള ഫോൺ കോൾ കാണാത്തതിനെ തുടർന്ന് പ്രജീഷ് സ്മിനേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.